വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി റോഹിംഗ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ യുവാവിനെ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ഇന്‍ഡോനേഷ്യയിലേക്ക് പോകുന്നതിനായിട്ടായിരുന്നു ഇയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
മ്യാന്മര് പൗരനായ മുഹമ്മദ് ഫൈസല്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. ഇയാള്‍ യു.എന്‍ ഹൈക്കമ്മിഷന്റെ അഭയാര്‍ഥി സ്റ്റാറ്റസിനായി അപേക്ഷിച്ചിട്ടുള്ള ആളാണെന്നും ഈ അപേക്ഷയില്‍ യു.എന്‍ തീരുമാനമെടുത്തിട്ടില്ലെന്നും പൊലിസ് പറഞ്ഞു. ഡല്‍ഹി പൊലിസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തെങ്കിലും സംശയിക്കത്തക്കതായ ഒന്നും ഇയാളില്‍ നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഇന്ത്യന്‍ യാത്രക്കാരനെന്ന നിലയിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ യാത്രാ രേഖകളില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. മ്യാന്മറിലെ റാഖിന് സ്വദേശിയാണ് ഇയാളെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."