വില്ലനെ നായകനായി കാണാനാകില്ലെന്ന് കമല്‍ ഹാസന്
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയായിരുന്നു ഗോഡ്സെ എന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ കമല്‍ ഹാസന്, എന്നും ഏപ്പോഴും തന്റെ ഹീറോ മഹാത്മാ ഗാന്ധി തന്നെയാണെന്ന് ആവര്‍ത്തിച്ചു. എന്റെ മനസിലെ എന്നത്തേയും സൂപ്പര്‍ സ്റ്റാര്‍ മഹാത്മാ ഗാന്ധിയാണ്. ഗോഡ്സെക്കെതിരായി താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ യാത്രക്കിടയില്‍ ഒരു ചെരിപ്പ് താഴെ വീണുപോയപ്പോള്‍ മറ്റേ ചെരിപ്പും ഗാന്ധിജി പുറത്തേക്ക് എറിഞ്ഞു. ഒരാള്‍ക്ക് ഈ ചെരിപ്പ് പ്രയോജനപ്പെടുകയാണെങ്കില്‍ നല്ലതെന്ന ചിന്തയായിരുന്നു അദ്ദേഹത്തിനെന്നും കമല്‍ ഹാസന് അനുസ്മരിച്ചു. പാര്‍ഥിപന്റെ ചിത്രമായ ഒറ്റ സെരുപ്പു(ഒരു ചെരുപ്പ്) എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്.
നാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന് പരാമര്‍ശിച്ചതില്‍ ഉറച്ചു നില്ക്കുന്നു. വില്ലനെ ഒരിക്കലും നായകനായി കാണാന്‍ തനിക്കാകില്ലെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."