നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് മികവിലേക്ക്
നിലമ്പൂര്‍: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ വന്ധ്യത പരിഹരിച്ച് സര്‍ക്കാര്‍ ആശുപത്രി മികവേറുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലീനിക്കിന്റെ പ്രവര്‍ത്തനമാണ് സ്വകാര്യ ആശുപത്രികളെക്കാള്‍ മികച്ച നിലവാരം ഉയര്‍ത്തിയിരിക്കുന്നത്.
2014ലാണ് ജില്ലാ ആശുപത്രിയില്‍ വന്ധ്യത നിവാരണ ക്ലിനിക് ആരംഭിച്ചത്. 70ലേറെ യുവതികള്‍ ഗര്‍ഭിണികളായി. കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് വിധിയെഴുതിയവരും ക്ലിനിക്കിലെ ചികിത്സയിലൂടെ അമ്മയായി. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വന്ധ്യത നിവാരണത്തിന് വിദേശത്ത് നിന്നും പ്രത്യേക പരിശീലനവും നേടിയ ഡോ.ലക്ഷ്മി രാജ്മോഹന്റെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിജയകരമായി നടന്നുവരുന്നത്.
പുരുഷന്മാരില് നിന്ന് കൂടുതല്‍ കരുത്തുള്ള ബീജങ്ങളെ കണ്ടെത്തി ലബോറട്ടറിയുടെ സഹായത്തോടെ ആവശ്യമായ പ്രകിയകള്‍ നടത്തിയാണ് അണ്ഡവിസര്‍ജ്ജനം നടക്കുന്ന സമയത്ത് ഗര്ഭപാത്രത്തിന് സമീപം ഇവയെ നിക്ഷേപിക്കുന്നത്. ലെവല്‍-2 ലാബിലാണ് ഇതിന്റെ വിവിധ പ്രക്രിയകള്‍ നടത്തുന്നത്. ജില്ലയില്‍ ഈ സൗകര്യമുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്ല. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അടുത്തിടെയാണ് ഈ ചികില്‍സാ സംവിധാനം ആരംഭിച്ചത്. ചുങ്കത്തറയിലെ അനിലും ബിന്ദുവുമാണ് അവസാനമായി ക്ലിനിക്കിലെത്തിയത്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തോളം കുട്ടികളുണ്ടാകാതിരുന്ന ഇവര്‍ക്ക് ക്ലിനിക്കിലെ ചികിത്സ കൊണ്ട് പ്രയോജനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."