എസ്.എസ്.എല്‍.സി ഫലം പിന്നോട്ടടിച്ചത് അന്വേഷിക്കണമെന്ന്
കല്‍പ്പറ്റ: സര്‍ക്കാരും ജില്ലാ പഞ്ചായത്തും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിജയത്തിന് കോടികള്‍ ചെലവഴിച്ചിട്ടും ഫലത്തില്‍ പിന്നാക്കം പോയത് അന്വേഷിക്കണമെന്ന് ജനതാദള്‍ യു ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മുന്‍പില്ലാത്ത വിധം പരാജയമാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉണ്ടായത്. ഫണ്ട് വിനിയോഗം കൃത്യതയോടെ ആയിരുന്നില്ലെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ കനത്ത പരാജയം.
ഈ സാഹചര്യത്തിലും ആദിവാസി പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും രക്ഷാകര്‍ത്തൃ സമിതിയെയും യോഗം അഭിനന്ദിച്ചു.
ജില്ലയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാനഫണ്ട് പിരിവ് മെയ് അവസാനത്തോടെ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ അധ്യക്ഷനായി. യു.എ ഖാദര്‍, ജോസ് പനമട, കെ.എസ് ബാബു, കെ.എ സ്‌കറിയ, എം.സി രവീന്ദ്രന്‍, കെ.എ ചന്തു, പി.എം ഷബീറലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."