സ്വപ്നം ഇന്ത്യന്‍ ജഴ്‌സി: സായിദ് ബിന്‍ വലീദ്
അടുത്ത സീസണില്‍ അടിമുടി മാറാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തേടിയുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ സീസണില്‍ കാലി കൈയുമായി മടങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഒടുവില്‍ ആരാധകരും കൈവിട്ടിരുന്നു. എന്നാല്‍ പുതിയ സീസണില്‍ ചിലത് തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനായി പുതിയ താരങ്ങളെ ടീമിലെത്തിച്ച് തുടങ്ങിയിരിക്കുന്നു. പുതുതായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ മലയാളിയും കോഴിക്കോട്ടുകാരനുമായി സായിദ് ബിന്‍ വലീദ് സുപ്രഭാതവുമായി സംസാരിക്കുന്നു.
17 വയസുവരെ യു.എ.ഇയില്‍ പന്തുതട്ടി വളര്‍ താരം ഇനി മുതല്‍ മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടണ്ടി ബൂട്ട്‌കെട്ടുന്നു. എന്താണ് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവിനെ കുറിച്ച് പറയാനുള്ളത്
ആദ്യം തന്നെ ബ്ലാസ്റ്റേഴ്‌സിലെത്തിയതിലുള്ള സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. മലയാളി കാണികള്‍ക്ക് മുന്‍പില്‍ കളിക്കുക എന്നത് അഭിമാനമാണ്. ഒരുപാട് പ്രതീക്ഷകളു@ണ്ട്, എന്നെക്കൊ@ണ്ട് കഴിയുന്നതിന്റെ പരമാവധി ക്ലബിനായി നല്‍കും.
അല്‍ ഇത്തിഹാദ് സ്‌പോട്‌സ് അക്കാദമി, അല്‍ ജസീറ എഫ്.സി, ദു ലാലിഗ എച്ച്.പി.സി അ@ണ്ടര്‍ 18 ടീമിലും കളിച്ചു. കേരളത്തിലെ ഫുട്‌ബോള്‍ കളരികളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് യു.എ.ഇയിലെ ഫുട്‌ബോള്‍ അക്കാദമികള്‍
പത്ത് വര്‍ഷമായി അബൂദബിയിലാണ്. കേരളത്തില്‍ കളിച്ച് പരിചയമില്ല. അമേരിക്ക, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ പോയി ടൂര്‍ണമെന്റുകളിലും പരിശീലന പരിപാടിയിലും പങ്കെടുത്തിട്ടു@ണ്ട്. റിയല്‍ ബെറ്റിസ്, മലാഗ, സെവിയ്യ തുടങ്ങി ലാലിഗ ക്ലബുകള്‍ക്കൊപ്പം പന്തു തട്ടാനായത് വളരെ വലിയ അനുഭവമായിരുന്നു. വിദേശത്തുനിന്ന് പഠിച്ച പാഠവും മറ്റും എനിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവിനെ കുറിച്ച് നേരത്തെ തീരുമാനിച്ചതാണോ
ജംഷഡ്പുര്‍ എഫ്.സി, ഇന്ത്യന്‍ ആരോസ്, യു.എ.ഇയിലെ അല്‍ നസ്‌റ് എഫ്.സി എന്നിവയെല്ലാം പരിഗണനയിലുണ്ടണ്ടായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ കളിക്കുകയെന്ന കരുത്ത് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത്.
ഏത് പൊസിഷനില്‍ കളിക്കാനാണ് ഇഷ്ടം, കളി പഠിച്ചത് മുതല്‍ മിഡ്ഫീല്‍ഡില്‍ മാത്രമാണോ കളിച്ചത്
മിഡ്ഫീല്‍ഡിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഡിഫന്‍സീവ് മിഡിലും അറ്റാക്കിങ് മിഡിലുമായിരുന്നു കളിച്ചിരുന്നത്. മധ്യനിരയില്‍നിന്ന് പന്ത് സപ്ലെ ചെയ്ത് കളിക്കാനും കഴിയും. ഫൈനല്‍ തേഡില്‍ കളിക്കുന്നതും ഇഷ്ടമാണ്. കാരണം ഫിനിഷ് ചെയ്യാനും മികച്ച ഷോട്ടുകള്‍ ചെയ്യാനും കംഫര്‍ട്ട് പൊസിഷന്‍ ഫൈനല്‍ തേഡാണ്.
സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോഴുണ്ടണ്ടാകുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും എന്തൊക്കെ
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടത്തെ കുറിച്ച് കേട്ടിട്ടു@ണ്ട്. അന്‍പതിനായിരവും അറുപതിനായിരവും വരുന്ന കാണികള്‍ പലപ്പോഴും കളി കാണുന്നതിനായി സ്‌റ്റേഡിയത്തിലെത്താറു@ണ്ട്. അത്രത്തോളം കാണികള്‍ക്ക് മുന്‍പില്‍ കളിക്കുക എന്നത് തന്നെ ഏറ്റവും വലിയ നേട്ടമാണ്. ആ കാണികള്‍ക്ക് മുന്‍പില്‍ കളിക്കുക എന്നത് വലിയൊരു അനുഭവമായിരിക്കും.
ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡില്‍ സായിദിന്റെ സേവനം കൂടി ലഭിക്കുമ്പോള്‍ സഹലിന് പിന്തുണ നല്‍കാനാകുമോ, സഹലിന്റെ കൂടെ കളിച്ചതിന്റെ അനുഭവമു@േണ്ടാ
യു.എ.ഇയില അല്‍ ഇത്തിഹാദ് അക്കാദമിയില്‍ സഹല്‍ എന്റെ സീനിയറായിരുന്നു. പല തവണ സഹലുമായി ഒരുമിച്ച് കളിക്കാനുള്ള അവസരം കിട്ടിയിട്ടു@ണ്ട്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലടക്കമുള്ള പല സ്ഥലത്തും ഞാനും സഹലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. സഹലുമായി കോംപിനേഷനുണ്ട@ാക്കിയാല്‍ മിഡ്ഫീല്‍ഡില്‍ മാറ്റങ്ങളു@ണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
സായിദ് ഫുട്‌ബോളിലേക്ക് വരാനുണ്ട@ായ സാഹചര്യം എന്താണ്, കുട്ടിക്കാലം മുതലുള്ള പഠനം, കളി എന്നിവയെ കുറിച്ച് വിശദീകരിക്കാമോ
ആറാം വയസുമുതല്‍ യു.എ.ഇയിലായിരുന്നു. കുട്ടിക്കാലെത്തെല്ലാം ഫുട്‌ബോളായിരുന്നു പാഷന്‍. സ്‌കൂള്‍ വിട്ട് വന്നാല്‍ ഉടന്‍ സ്ട്രീറ്റ് ഫുട്‌ബോള്‍ കളിക്കും. അവിടെനിന്ന് എന്നിലെ ടാലന്റ് തിരിച്ചറിഞ്ഞത് പിതാവാണ്. പിന്നീട് ഫുട്‌ബോള്‍ പഠിക്കുന്നതിനായി അക്കാദമിയിലെത്തിച്ചതും പിതാവായിരുന്നു. അവിടെ നിന്നായിരുന്നു ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.
ഭാവിയില്‍ എവിടെ എത്തിച്ചേരണമെന്നാണ് വിചാരിക്കുന്നത്
എന്റെ ഏറ്റവും വലിയ സ്വപ്നമായ ഇന്ത്യന്‍ കുപ്പായമണിയണമെന്നാണ് ആഗ്രഹം. അതിനായി കഠിനാധ്വാനം നടത്തുന്നു@ണ്ട്. ദൈവം സഹായിക്കുകയാണെങ്കില്‍ എന്തായാലും ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ ആകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."