ടാഗോര്‍ പുരസ്കാര ജേതാക്കള്‍ക്ക് സ്വീകരണം
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ടാഗോര്‍ സാക്ഷരതാ പുരസ്കാരം നേടിയ ജെ.എസ്.എസ്. ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂള്‍ സ്വീകരണം നല്കി. ജെ.എസ്.എസിന്റെ ചെയര്‍മാനായ പി.വി.അബ്ദുല്‍ വഹാബ് എം.പിക്കും ജെ.എസ്.എസ്. ഡയറക്ടര്‍ വി.ഉമ്മര്കോയക്കുമാണ് സ്വീകരണം നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് നല്‍കിയത്. ജില്ലയിലെ സ്ത്രീശാക്തീകരണവും സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് ജെ.എസ്.എസിനെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം.
പ്രിന്‍സിപ്പല്‍ ഡോ.എ.എം.ആന്റണി അധ്യക്ഷനായി. കോ-ഓര്‍ഡിനേറ്റര്‍ ഊര്‍മിള പദ്മനാഭന്, പീവീസ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്, സ്കൂള്‍ മാനേജര്‍ അലി മുബാറക് എന്നിവര്‍ സംസാരിച്ചു. പി.വി.അബ്ദുല്‍ വഹാബ് എം.പി മറുപടി പ്രസംഗം നടത്തി. ചടങ്ങിനോടനുബന്ധിച്ച് സ്കൂള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്ത കുട്ടികളുടെ സത്യപ്രതിജ്ഞയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."