സെന്‍കുമാര്‍ കേസ്: സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു.കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം നല്കി. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെങ്കില്‍ മാപ്പു ചോദിക്കുന്നു.
വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാല്‍. വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് ഹരജി സമര്‍പ്പിച്ചത്.
അതേസമയം പുനഃപരിശോധന ഹരജി പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹരജി പിൻവലിക്കാനുള്ള അപേക്ഷ ഇന്ന് സുപ്രിംകോടതിയിൽ നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."