HOME
DETAILS
MAL
ഹജ്ജ് വേളയിൽ ചാവേറാക്രമണം നടത്താൻ ശ്രമിച്ച സിറിയൻ വംശജന് 12 വർഷം തടവ്
backup
May 08 2017 | 07:05 AM
ജിദ്ദ :ഹജ്ജ് വേളയിൽ സുരക്ഷാ സൈന്യത്തിനെതിരെ ദാഇശ് ഭീകരർക്ക് വേണ്ടി ചാവേറാക്രമണം നടത്താൻ തുനിഞ്ഞ സിറിയൻ വംശജന് 12 വർഷം കഠിന തടവ്.
ഭീകരവിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന റിയാദിലെ പ്രത്യേക കോടതിയാണ് സിറിയക്കാരനെതിരേ പ്രാഥമിക ശിക്ഷ വിധിച്ചത്. ദാഇശ് തലവന് അനുസരണ പ്രതിജ്ഞ എടുത്ത പ്രതി സഊദി ഭരണനേതൃത്വത്തെയും സുരക്ഷാവിഭാഗങ്ങളെയും അവിശ്വാസികളായി മുദ്ര കുത്തിയതായി ആരോപണമുയർന്നു. ഭീകരപ്രവർത്തകരെ പിന്തുണച്ചും തന്നെ പിന്തുടരണമെന്ന് ആഹ്വാനം ചെയ്തും ഇയാൾ നിരവധി തവണ ട്വീറ്റ് ചെയ്തു. ദാഇശിന്‍റെ വികലമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുസുരക്ഷക്ക് കോട്ടം വരുത്തുന്നതിനും ലക്ഷ്യമിട്ട് ട്വിറ്ററിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നുവെന്ന ആരോപണവും പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇയാളുടെ പക്കൽനിന്ന് ദാഇശ് ഉപയോഗിക്കുന്ന ചിഹ്നങ്ങൾ കണ്ടെടുത്തിരുന്നു. 12 വർഷത്തെ തടവുശിക്ഷയിൽ വിചാരണ കാലയളവ് ഉൾപ്പെടും. ജയിൽവാസം കഴിഞ്ഞാൽ ഇയാളെ നാടുകടത്തണമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."