HOME
DETAILS
MAL
അസര്‍ബൈജാനു നേരെ അര്‍മേനിയന്‍ മിസൈല്‍ ആക്രമണം
backup
October 05 2020 | 23:10 PM
ബാകു: അസര്‍ബൈജാനിലെ നഗോര്‍നോ കരാബഖുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ യുദ്ധം ഒരാഴ്ചയ്ക്കു ശേഷവും രൂക്ഷമായി തുടരുന്നു.
രാജ്യത്തെ രണ്ടാമത്തെ വന്‍ നഗരമായ ഗന്ജയ്ക്കു നേരെ ഞായറാഴ്ച അര്‍മേനിയന്‍ സേന മിസൈല്‍ ആക്രമണം നടത്തിയതായി അസര്ബൈജാന് അറിയിച്ചു. ജനസാന്ദ്രതയേറിയ ഭാഗത്തുണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.
അതേസമയം ആക്രമണ വാര്‍ത്ത അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. എന്നാല്‍ ഗന്ജയിലെ വിമാനത്താവളം തകര്‍ത്തതായി നഗോര്ന കരാബഖ് നേതാവ് അരായിക് ഹരുത്യുന്യാന് പറഞ്ഞു.
ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി അസരി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എട്ടു ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ ഇരുഭാഗത്തുമായി ആയിരത്തിലേറെ പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."