HOME
DETAILS

പാണാവള്ളിയില്‍ ബോട്ട് മുടക്കം പതിവായി; യാത്രാക്ലേശം രൂക്ഷം

  
backup
May 08 2017 | 17:05 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%be%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81



പൂച്ചാക്കല്‍: പാണാവള്ളിയില്‍ ബോട്ട് മുടക്കം പതിവാകുന്നത് യാത്രാക്ലേശം രൂക്ഷമാക്കി. പാണാവള്ളി ബോട്ട് സ്‌റ്റേഷനില്‍ നിന്നും പെരുമ്പളം വഴിയുള്ള ബോട്ടുകളാണ് നിരന്തരം മുടങ്ങുന്നത്.  ഇതേ തുടര്‍ന്ന് യാത്രക്കാര്‍ വലയുകയാണ്. ബോട്ട് മുടങ്ങുമ്പോള്‍ പകരം ഓടിക്കാനുള്ള ബോട്ടില്ലാത്താതാണ് പ്രധാന കാരണം. മുമ്പ് ഉണ്ടായിരുന്ന സ്‌പെയര്‍ ബോട്ട് പിന്നീട്  ഇല്ലാതായി.ഇപ്പോള്‍ സ്‌പെയര്‍ ബോട്ട് എന്ന പേരില്‍ പാണാവള്ളി ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുന്ന ബോട്ട് തകരാര്‍ മൂലം ഓടിക്കാന്‍ സാധിക്കുന്നില്ല.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് പാണാവള്ളി ബോട്ട് സ്‌റ്റേഷനോടനുബന്ധിച്ച് സര്‍വീസ് നടത്തുന്നത്.
പാണാവള്ളിപെരുമ്പളം മാര്‍ക്കറ്റ് ,വാത്തികാട് പൂത്തോട്ട ഫെറികളില്‍ ഓരോ ബോട്ടുകളും എറപ്പുഴപറവൂര്‍ ഫെറിയിലും പാണാവള്ളിപൂത്തോട്ട ഫെറിയിലും രണ്ട് വീതവും ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്.ഇവയില്‍ ഏതെങ്കിലും ഒരു ബോട്ടിന് തകരാര്‍ വന്നാല്‍ പകരം സര്‍വ്വീസ് നടത്തുവാന്‍ ബോട്ടില്ലാത്ത അവസ്ഥയാണ്.
 ഫ്രഷ് വാട്ടര്‍ പമ്പ് ,ഗിയര്‍ ലിവര്‍,പ്ലാഞ്ച് ബോട്ട്,ചുക്കായം തുടങ്ങിയ ഭാഗങ്ങളിലാണ് മിക്കപ്പോഴും തകരാര്‍ വരുന്നത്.ഇവയുടെ തകരാര്‍ പരിഹരിക്കുന്നത് ആലപ്പുഴ ഡോക്കില്‍ കൊണ്ടുചെന്നാണ്.
തകരാര്‍ പരിഹരിക്കുന്നത് വരെ ബോട്ട് മുടങ്ങുന്നതും നിത്യസംഭവമായിരിക്കുകയാണ്.ന്യൂ സൗത്ത്,സൗത്ത്,മുക്കം മേഖലയിലുള്ളവരാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.ഏത് റൂട്ടിലെ ബോട്ട് കേടായാലും പിന്‍വലിക്കേണ്ടി വരുന്നത് പൂത്തോട്ട പാണാവള്ളി റൂട്ടിലെ ബോട്ടുകളില്‍ ഒന്നാകും.
  പാണാവള്ളി,പൂത്തോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ പോകാനുള്ളവര്‍ മുക്കണ്ണന്‍ ചിറയിലോ,ശാസ്താങ്കലോ വരെ പോയാലേ ബോട്ട് കിട്ടൂ എന്നതാണ് അവസ്ഥ. പാണാവള്ളി ബോട്ട് സ്‌റ്റേഷനിലെ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് പെരുമ്പളം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ യോഗം വിളിക്കുകയും ചെയ്തു.
എന്നാല്‍യോഗതീരുമാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago