മലയോര പഞ്ചായത്തുകളിലും നീലേശ്വരത്തും തക്കാളിപ്പനി പടരുന്നു
നീലേശ്വരം: നീലേശ്വരം നഗരസഭയിലും മലയോര പഞ്ചായത്തുകളിലും തക്കാളിപ്പനി പടരുന്നു. ഹാന്‍ഡ്, ഫൂട്, മൗത്ത് ഡിസീസസ് (എച്ച്.എഫ്.എം.ഡി) എന്ന പേരിലറിയപ്പെടുന്ന ഈ രോഗം അപകടകാരിയല്ലെന്നും വായുവിലൂടെയാണു രോഗം പടരുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ദിവസവും പനി ബാധിച്ചു താലൂക്ക് ആശുപത്രിയില്‍ അഞ്ഞൂറിലധികം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഇതില്‍ മുപ്പതിലധികം പേര്‍ തക്കാളിപ്പനി ബാധിച്ചവരാണ്. കുട്ടികളിലാണു കൂടുതലായും ഈ രോഗം കണ്ടുവരുന്നത്.
പനിയോടൊപ്പമോ അല്ലാതെയോ കാല്‍പാദം, മുട്ട്, കൈ, വായ എന്നിവിടങ്ങളില്‍ കുമിളകള്‍ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം. രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ നേടിയാല്‍ മതിയെന്നും ഒരാഴ്ചക്കുള്ളില്‍ തന്നെ കുറയുമെന്നതിനാല്‍ ഭയക്കേണ്ടതില്ലെന്നും താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.വി സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."