അമേരിക്കയും വികസ്വര രാഷ്ട്രം: ഇന്ത്യയ്ക്കും ചൈനയ്ക്കും സഹായം നല്‍കുന്നത് ഭ്രാന്തെന്ന് ട്രംപ്
ചിക്കാഗോ: ഇന്ത്യയ്ക്ക് അമേരിക്ക നല്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് സൂചന നല്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ചൈന പോലുള്ള വളരുന്ന രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക സഹായം നല്‍കേണ്ട ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്.
''ചില രാജ്യങ്ങളുണ്ട്, ഇപ്പോഴും പക്വതയെത്തിയിട്ടില്ലാത്ത രാജ്യങ്ങള്‍. അവര്‍ക്ക് സഹായം നല്‍കുന്നത് തുടരും. എന്നാല്‍ ഇന്ത്യ, ചൈന പോലുള്ള വികസിക്കുന്ന രാജ്യങ്ങള്‍ക്ക് അതു നല്‍കേണ്ടതില്ല''- ട്രംപ് പറഞ്ഞു.
''ഞങ്ങളുടെ വികസ്വര രാഷ്ട്രമാണ്. ഓകെ? ഞാന്‍ ആശങ്കപ്പെടുന്നതു പോലെ ഞങ്ങള്‍ വികസ്വര രാഷ്ട്രമാണ്. ഈ വിഭാഗത്തിലേക്ക് അമേരിക്കയെ താഴ്ത്തിക്കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, ഞങ്ങളും വളരുന്ന രാഷ്ട്രമാണ്. മറ്റാരേക്കാളും നമ്മള് വളര്‍ന്നുകൊണ്ടിരിക്കുകയാണ്''- ട്രംപ് പറഞ്ഞു.
വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. ചൈനയെ വന്‍ സാമ്പത്തിക ശക്തിയായി വളരാന്‍ ട്രേഡ് ഓര്ഗനൈസേഷന് സഹായിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മറ്റു രാജ്യങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിന് അവര്‍ അമേരിക്കയ്ക്ക് പണം നല്‍കണമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സൈന്യം അമേരിക്കയ്ക്കുണ്ട്. അതില്‍ അധികവും പുറത്തുള്ള രാജ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതില്‍ ചിലത്, ഞങ്ങളെ ഇഷ്ടപ്പെടാത്തവരുമുണ്ട്. എനിക്ക് പറയാനുള്ളത്, അവരിപ്പോള്‍ ഞങ്ങളെ ബഹുമാനിക്കണം. പക്ഷെ, അവര്‍ക്ക് ഞങ്ങളോട് ഒരു ബഹുമാനവുമില്ല. അതുകൊണ്ട് അവര്‍ പണമടയ്ക്കണം- ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."