60 കഴിഞ്ഞവര്‍ക്കെല്ലാം കട്ടില്: പഞ്ചായത്തില്‍ സമ്പൂര്‍ണ ആട്ഗ്രാമം പദ്ധതി
ദേശമംഗലം: പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിന് ആവശ്യമായ ബഹുമുഖ പദ്ധതികള്‍ക്ക് രൂപം നല്കി പഞ്ചായത്ത് വികസന സെമിനാര്‍ 60 വയസ് കഴിഞ്ഞവര്‍ക്കെല്ലാം കട്ടില് നല്‍കും. സമ്പൂര്‍ണ ആട് ഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും.
കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി ആവിഷ്കരിക്കും. ചെറുകിട വ്യവസായ വികസനത്തിന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നിര്‍മിക്കും. പശുവിതരണത്തിന് പദ്ധതി തയ്യാറാക്കും. പെണ്‍കുട്ടികള്‍ക്ക് നാപ്കിന് വെന്‍ഡിങ് യൂണിറ്റുകള്‍, ഗാര്‍ഹിക ജൈവ മാലിന്യ സംസ്കരണത്തിന് പദ്ധതി, മിനി മാ സ്റ്റ് നിര്‍മ്മാണം എന്നിവയും ആവിഷ്കരിക്കും.
ഒലിച്ചി ഡാം പൂര്‍ണമായി നവീകരിച്ച് പഞ്ചായത്തിലെ ഏറ്റവും മികച്ച ജലാശയ മാക്കി മാറ്റുന്നതിനും വാര്‍ഷിക സെമിനാര്‍ തീരുമാനമെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ സലീം അധ്യക്ഷനായി. പി.എസ് ലക്ഷ്മണന് പദ്ധതി വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."