ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളി പിടിയില്‍
കുന്നംകുളം: അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പിടികിട്ടാപ്പുളളിയെ കുന്നംകുളം പൊലിസ് പിടികൂടി. കണ്ണൂര്‍ കാഞ്ഞിരക്കോട് നബീസാ മന്‍സില്‍ വീട്ടില്‍ അഷ്റഫ് (53) ആണ് പിടിയിലായത്. തൃശൂര്‍ കമ്മിഷനറുടെ നിര്‍ദ്ദേശപ്രകാരം ജാമ്യം നേടി ഒളിവില്‍ പോകുന്ന പ്രതികളെ പിടികൂടാനായി അതത് പൊലിസ് സ്റ്റേഷനുകളില്‍ സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് ഇയാളെ മട്ടന്നൂരില്‍ നിന്ന് പികൂടിയത്. 1997ല്‍ കുന്നംകുളം ബൈജു റോഡില്‍ വെച്ച് ഒരു ലോഡ് ബ്രാണ്ടി വില്‍പ്പന നടത്തിയ കേസിലാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്. കേസിലെ നാലാംപ്രതിയായിരുന്നു ഇയാള്‍. പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. കേസിന്റെ കാലാവധി തീരുന്നതിന് മുമ്പേ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കുന്നംകുളം എ.സി.പി ടി.എസ് ഷിനോജ്, സി.ഐ കെ.ജി സുരേഷ്, എസ്.ഐ മാരായ യു.കെ ഷാജഹാന്, അഭിലാഷ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ആഷിഷ്, സിജു സൈമണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."