ഇ.വി.എമ്മുകള്‍ മാറ്റുന്നത് വീണ്ടും സുരക്ഷയില്ലാതെ; അട്ടിമറി ശ്രമമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. യു.പിയിലേയും ബിഹാറിലേയും ദൃശ്യങ്ങളാണ് പുറത്തു വന്നത്.
എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി ഉന്നയിച്ചു.
देश भर से ईवीएम मशीनें बदलने की सूचना आ रही है। अभी लोकसभा गाज़ीपुर,उत्तर प्रदेश के स्ट्रॉग रूम में ईवीएम मशीनों से भरी गाड़ी को लेकर गठबंधन प्रत्याशी अफज़ाल अंसारी अपने समर्थकों के साथ धरने पर बैठे हुए हैं। यह लोकतंत्र की हत्या है। pic.twitter.com/YVJFM3kcKN
— Mohammad Anas (@anasinbox) May 20, 2019
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
चंदौली के गठबंधन के सभी नेता और जिला पदाधिकारी जल्द से जल्द चंदौली गल्ला मंडी पहुंचे, वहां जबरदस्ती दो मिनी ट्रक मे नये ईवीएम का खेप लाकर काउंटिंग के लिए रखें ईवीएम मशीनों मे मिला दिया गया है। उम्मीदवार धरने पर बैठे हैं सभी लोग तुरंत पहुंचे pic.twitter.com/GF8KCcaS7B
— Rajesh SP (@MLArajeshSP) May 20, 2019
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നതായി കേള്‍ക്കാം.
In Haryana’s Fatehabad, a truck load of EVMs entered the strong room without any verification of documents.
— Ravi Nair (@t_d_h_nair) May 20, 2019
As per EC guidelines, till counting is over, any to & fro movement of EVMs (to/fm strong rooms) should be in the presence of political party reps
pic.twitter.com/ksgrDQPOQJ
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്, എസ്.പിബി.എസ്.പി പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകരെ ഞായറാഴ്ച മുതല്‍ തന്നെ ചന്ദൗളി മാര്‍ക്കറ്റിന് സമീപമുള്ള സ്‌ട്രോങ് റൂമിന് പുറത്ത് പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തുന്നുണ്ട്. ഞായറാഴ്ച മുതല്‍ ഇവിടെ ഇ.വി.എമ്മുകള്‍ സൂക്ഷിയ്ക്കുന്നുണ്ട്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ്‌റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."