ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടപ്പിലാക്കുന്നത് ഗുണ്ടായിസമെന്ന് ഇടതുമുന്നണി
കൊടുങ്ങല്ലൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് സംസാരിക്കുന്നത് തടസപ്പെടുത്തുകയും ചെയര്‍മാന്റെ മേശയിലടിച്ച് ആഭാസകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഗുണ്ടായിസം നടപ്പിലാക്കുകയായിരുന്നുവെന്ന് ഇടതുമുന്നണി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് കാവില്‍ക്കടവിലെ പണിതീരാത്ത ഫ്ളാറ്റില്‍ ആറ് കുടുംബങ്ങളെ ബി.ജെ.പി. നേതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം താമസിപ്പിച്ചത്. കൊച്ചുകുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തെ പ്രലോഭനങ്ങള്‍ നല്കി മൂന്നാം നിലയില്‍ താമസിപ്പിച്ച ബി.ജെ.പി. നേതാക്കളാണ് കുട്ടി താഴെ വീണ് പരുക്കേല്‍ക്കാനിടയായ സംഭവത്തിന് ഉത്തരവാദികളെന്ന് എല്‍.ഡി.എഫ്. നേതാക്കളായ കെ.ആര്. ജൈത്രന്‍, സി.കെ. രാമനാഥന് എന്നിവര്‍ ആരോപിച്ചു. കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവും നഗരസഭ ഏറ്റെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍മാന്റെ പേരില്‍ പൊലിസ് കേസെടുത്തതിനെ യോഗം അപലപിച്ചു. ധാര്‍മികമോ, നിയമപരമായോ ഒരു പങ്കാളിത്തവും ഇക്കാര്യത്തില്‍ ചെയര്‍മാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബി.ജെ.പി.യുടെ സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴങ്ങി പൊലിസ് എടുത്ത കേസ് പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."