കടല്‍ക്ഷോഭം രൂക്ഷം വീട് തകര്‍ച്ചാ ഭീഷണിയില്‍; ഭീതിയോടെ ഉണ്ണികൃഷ്ണനും കുടുംബവും
അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം
വാടാനപ്പള്ളി: ഏത്തായ് ബീച്ചില്‍ കടല്‍ക്ഷോഭം രൂക്ഷം. ഈശ്വരന്‍ ഉണ്ണികൃഷ്ണന്റെ വീട് തകര്‍ച്ചാ ഭീഷണിയില്‍. സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി തെങ്ങുകളും കടപുഴകി വീണു. നഷ്ടപരിഹാരം കിട്ടാന്‍ വില്ലേജ് അധികൃതര്‍ കൈകൂലി ആവശ്യപ്പെട്ടതായി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഏത്തായ് ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ഉച്ചക്കും ഉണ്ടായ കടല്‍ക്ഷോഭത്തില്‍ പത്തോളം തെങ്ങുകള്‍ കടപുഴകി വീണു. ഈശ്വരത്ത് ഉണ്ണികൃഷ്ണന്റെ വാര്‍പ്പ് വീട് ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നേരത്തെ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീടിനു സമീപത്തെ അഞ്ചു സെന്റ് സ്ഥലം കടലെടുത്തു പോയിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും ഉണ്ടായ കടലാക്രമണത്തില്‍ വീടിനോട് ചേര്‍ന്ന ഷെഡ് കടലെടുക്കുകയും തന്റെ വീടും ഏതു സമയത്തും വീഴാറായ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍. മത്സ്യ തൊഴിലാളിയായ ഉണ്ണികൃഷ്ണന്ന് ഇതോടെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയിലാണ്. നേരത്തെ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട അഞ്ചു സെന്റ് സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടണമെങ്കില്‍ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും നഷ്ടപരിഹാരത്തിന്റെ തുക വിലയിരുത്തുകയും സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തതിനു ശേഷം വൈകുന്നേരം ബൈക്കിലെത്തിയ ഇതിലൊരാള്‍ അയ്യായിരം രൂപ കൈകൂലി ആവശ്യപ്പെടുകയും ചെയ്തു. ഈ പൈസ തന്നാല്‍ എത്രയും വേഗം നഷ്ടപരിഹാര തുക ശരിയാക്കിതരാമെന്ന് പറഞ്ഞതായും തന്റെ പക്കല്‍ ഇത്രയും പൈസ ഇല്ലെന്നും ദിവസേന പണിയെടുത്ത് കിട്ടുന്നത് കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും പറഞ്ഞതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അധികൃതര്‍ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."