HOME
DETAILS

സഊദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധിക്കെതിരേ അപ്പീല്‍ നല്‍കി

  
backup
May 21 2019 | 14:05 PM

gulf-news-hand-chopping-saudi

ജിദ്ദ: സഊദിയില്‍ മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാനുള്ള കോടതി വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. സഊദിയിലെ തെക്കന്‍ നഗരമായ അബഹയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരേയാണ് കോടതി വിധി വന്നത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സഊദി റെസ്റ്റോറന്റിലെ ലോക്കറില്‍നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറുവര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാവുന്നത്. പിന്നീട് നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത് റൂമില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. സ്പോണ്‍സറുമായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോവേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ചുവരാതിരുന്നപ്പോള്‍ സ്പോണ്‍സര്‍ ഇയാളില്‍നിന്ന് 24,000 റിയാല്‍ അഥവാ മൂന്നരലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍നിന്ന് കടം വാങ്ങിയും പലതും വിറ്റുമാണ് സ്പോണ്‍സര്‍ക്ക് പണം കൊടുത്തുവീട്ടിയത്. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ടരീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറഞ്ഞു. കൈ മുറിക്കാനുള്ള വിധി എങ്ങനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഫോറം എക്സിക്യൂട്ടീവ് അംഗം സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതിയില്‍ പോയി ജഡ്ജിയുടെ ചേംബറില്‍നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി. റമദാന്‍ 17നകം അപ്പീലിന് പോവാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. നിയമവിദഗ്ധരുമായും സഊദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അപ്പീല്‍ തയാറാക്കി വിവരങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫെയര്‍ ഡോക്ടര്‍ അലീമും മറ്റൊരു ഉദ്ദ്യോഗസ്ഥനായ ഫൈസലും അടിയന്തരമായി കഴിഞ്ഞ ദിവസം അബഹയിലെത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍സുലര്‍ സംഘം നിവേദനവും നല്‍കി. യുവാവിന്റെ സുഹൃത്തുക്കള്‍ കോണ്‍സുല്‍ വെല്‍ഫെയര്‍ ഡോക്ടര്‍ അലീമുമായി കൂടിക്കാഴ്ച നടത്തി. അപ്പീലുമായി മുന്നോട്ടുപോവുന്നു സാമൂഹിക പ്രവര്‍ത്തകര്‍ക്കും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago