HOME
DETAILS
MAL
നീറ്റ്; വസ്ത്രമഴിച്ചുള്ള ദേഹപരിശോധന പ്രതിഷേധാര്‍ഹം
backup
May 08 2017 | 18:05 PM
ചവറ: നീറ്റ് പരീക്ഷയ്ക്ക് കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ വസ്ത്രമഴിച്ച് ദേഹ പരിശോധന നടത്തിയത് പ്രധിഷേധാര്‍ഹമാണെന്നു പി.എസ്.യു സംസ്ഥാന സമിതി അംഗം ആര്‍. വൈശാഖ്, അജ്മല്‍.എ. സലാം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
' ഈ സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ കക്ഷി രാഷ്ട്രീയം മറന്നു ഒരുമിച്ച് നിന്ന് പ്രതികരിക്കണമെന്നും അവര്‍ പറഞ്ഞു.
പരീക്ഷയ്ക്കുള്ള ഡ്രാസ് കോഡുകള്‍ക്കുറിച്ച് സി.ബി.എസ്.സി പുനപരിശോധിക്കേണ്ടതാണെന്നും ഇനിയും ഇത്തരത്തിലുള്ള പാളിച്ചകള്‍ വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."