തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് : പത്തു കോടി രൂപ നഷ്ടപരിഹാരം തേടി ശ്രീധരന്‍ പിള്ളയുടെ വക്കീല്‍ നോട്ടിസ്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയതിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള വക്കീല്‍ നോട്ടിസയച്ചു.
വ്യക്തിഹത്യ നടത്തിയ വേറെ 11 വ്യക്തികള്‍ക്കെതിരെയും മാനനഷ്ട കേസുകള്‍ നല്‍കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും പിള്ള വ്യക്തമാക്കി.
സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരന്‍ പിള്ളയാണെന്ന് കുറ്റപ്പെടുത്തി തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ വക്കില്‍ നോട്ടിസ് അയച്ചത്.
പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ശബരിമലയില്‍ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നല്‍കും.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വ്യക്തിപരമായ ആക്ഷേപമില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."