സംസ്‌കൃതി സി എച്ച് സ്മാരക പ്രസംഗ മത്സരം: ജാഫർ ഹുദവിക്ക് ഒന്നാം സ്ഥാനം
റിയാദ്: മലപ്പുറം ജില്ല കെഎംസിസി സംസ്‌കൃതി നടത്തിയ സി.എച്ച്.സ്മാരക പ്രസംഗ മത്സരത്തിൽ ജാഫർ ഹുദവി മുണ്ടംപറമ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. "ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രായോഗികതയും സി.എച്ചും " എന്ന വിഷയത്തിലാണ് മത്സരം നടന്നത്. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി ചെയർമാൻ അഷ്‌റഫ് കല്പകഞ്ചേരി അധ്യക്ഷത വഹിച്ചു. സഊദി കെഎംസിസി ദേശീയ സെക്രട്ടറിയേറ്റ് അംഗം എസ്. വി.അർഷുൽ അഹമ്മദ് ഉദ്ഘാടനം ചെയ്‌തു.
കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ജനാധിപത്യ ബോധം പകരുകയും അവരെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്ത നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ കേരളീയ മുസ്‌ലിം സമൂഹത്തിനുണ്ടായ പുരോയാനത്തിന് നേതൃത്വം നൽകിയ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംസിസി സഊദി ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, സത്താർ താമരത്ത്, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, മുനീർ വാഴക്കാട്, കുഞ്ഞിപ്പ തവനൂർ, അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ പ്രസംഗിച്ചു.
പ്രസംഗ മത്സരത്തിൽ വാഹിദ് കൊടക്കാട് രണ്ടാം സ്ഥാനവും ഹാരിസ് അമ്മിനിക്കാട് മൂന്നാം സ്ഥാനവും നേടി. സുറൂർ മാസ്റ്റർ പട്ടാമ്പി, മുഹമ്മദ് കോയ വാഫി വയനാട്, ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ഉപഹാരം നൽകി. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നടത്തി. സംസ്‌കൃതി കൺവീനർ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും ഷൗക്കത്ത് കടമ്പോട്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."