നവകേരള സൃഷ്ടിക്ക് സാക്ഷരതാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: എ.ജി.സി ബഷീര്‍
കാസര്‍കോട്: പ്രളയ ദുരന്തം നേരിട്ട കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് സാക്ഷരതാ പ്രവര്‍ത്തകരും തുല്യതാപഠിതാക്കളും അണിനിരക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. ലോകസാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരത മിഷന്‍ ഡി.പി.സി ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും സന്നദ്ധ പ്രവര്‍ത്തനമായും ആശയ പ്രചാരണമായും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. ആര്‍.ഡി.ഒ പി. ബിജു മുഖ്യാതിഥിയാ. പപ്പന്‍ കുട്ടമത്ത് സാക്ഷരതാദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ. എ.വി ഉഷ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ കെ.വി രാഘവന്‍ മാസ്റ്റര്‍, രാജന്‍ പൊയ്‌നാച്ചി, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോര്‍ഡിനേറ്റര്‍ പി.പി സിറാജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാപാസായി വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന പഠിതാക്കളെ ആദരിച്ചു. പ്രേരക്മാര്‍, പഠന കേന്ദ്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."