കൂട്ടിലക്കടവ് അനാഥാലയത്തിലെ രണ്ട് അന്തേവാസികള്‍ സനാഥരായി
മണ്ണാര്‍ക്കാട്: പൊമ്പ്ര കൂട്ടിലക്കടവ് നുസ്റത്തുല്‍ ഇസ്ലാം അനാഥ അഗതി മന്ദിരത്തിലെ രണ്ട് അന്തേവാസികള്‍ കൂടി സനാഥരായി. കഴിഞ്ഞ ദിവസം അനാഥാലയം രണ്ടാമത് വിവാഹ ചടങ്ങുകള്‍ക്കാണ് സാക്ഷിയായത്. ഇതോടെ സനാഥരായ അന്തേവാസികളുടെ എണ്ണം മൂന്നായി. കോങ്ങാട് കല്ല്വെട്ടാന്കുഴി വീട്ടില്‍ അന്‍വറിന്റെ മകള്‍ ജംഷീറയും, ചെത്തല്ലൂര്‍ പുവ്വത്താണി അച്ചിപ്ര വീട്ടില്‍ കുഞ്ഞിക്കമുവിന്റെ മകന് യൂസഫും തമ്മിലും, ആലത്തൂര്‍ കാവശ്ശേരി പത്തനാപുരം പരേതനായ അബ്ദുറഹിമാന്റെ മകന് മുഹമ്മദാലിയും കിഴക്കഞ്ചേരി കോരംചിറ പാണ്ടാംകോട് വീട്ടില്‍ സൈനബയുടെ മകള്‍ ശബ്നയുമാണ് വിവാഹിതരായത്. ചടങ്ങിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യ കാര്മികാത്വം വഹിച്ചു. പി.എ തങ്ങള്‍ അധ്യക്ഷനായി.
സി.പി ബാപ്പു മുസ്ലിയാര്, സലാം നദ്വി പുവ്വത്താണി, ടി.ടി ഉസ്മാന് ഫൈസി, സുബൈര്‍ അന്‍വരി, എസ് മുഹമ്മദ് മുസ്ലിയാര് തോട്ടര, വീരാന്‍ ഹാജി, ഹമീദ് ഹാജി, അബ്ദു ഹാജി, മുസ്തഫ ഹാജി സംബന്ധിച്ചു. അനാഥശാല സെക്രട്ടറി ഇ മുഹമ്മദ് സ്വാഗതവും, ട്രഷറര്‍ എന്‍ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."