അഗ്നിരക്ഷാ ഉപകരണങ്ങളില്ലാതെ കെട്ടിടങ്ങള്‍: ഇനിയും പഠിക്കാതെ അധികൃതര്‍
തിരുവനന്തപുരം: അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെ സംസ്ഥാനത്ത് 1,103 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്. ഇതില്‍ 288 എണ്ണം ജനങ്ങള്‍ താമസിക്കുന്ന ഉയരമുള്ള കെട്ടിടങ്ങളും ഫ്‌ളാറ്റുകളുമാണെന്ന് അഗ്നിശമന സേന കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായവക്കെതിരേ നടപടി എടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാകലക്ടര്‍മാരോടും അഗ്നിശമന സേന ആവശ്യപ്പെട്ടു.
അടുത്തിടെ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അഗ്നിശമന സേന പരിശോധന നടത്തിയത്. ജനവാസ കെട്ടിടങ്ങളാണ് ഏറ്റവും കൂടുതല്‍ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് 50 വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു തരത്തിലുള്ള അഗ്നിശമന വിഭാഗത്തിന്റെ സുരക്ഷാ മുന്‍കരുതലുമില്ല.
രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന അപകടരമായുള്ള 11 ഫാക്ടറികളിലും സുരക്ഷാ സംവിധാനമില്ല. ഏറ്റവും കൂടുതല്‍ ചട്ടലംഘനമുള്ളത് കൊല്ലത്തും കണ്ണൂരുമാണ്, 168 വീതം. തിരുവനന്തപുരത്ത് 150 കെട്ടിടങ്ങളാണ് അഗ്നിസുരക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."