പള്ളിപ്പെരുനാള് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; അഞ്ച് പേര് അറസ്റ്റില്‍
ചെറുതോണി: പള്ളിപ്പെരുന്നാള് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയ ആറംഗ സംഘത്തില്‍ അഞ്ച് പേരെ ഇടുക്കി പൊലിസ് അറസ്റ്റ് ചെയേ്തു. ഇടുക്കി സ്വദേശികളായ മഠത്തില്‍ ഡെന്നിസ്(32),ഓടത്തില്‍ ലിനു(21), കൊച്ചുപാറയ്ക്കല്‍ അരുണ്‍(22), ആനല്ല്യുരില് ജെയിന്(19) എന്നിവരെയും ഒരു കൗമാരക്കാരനെയും പൊലിസ് അറസ്റ്റു ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ് . ഇയാള്‍ ഒരു മാസം മുമ്പ് സ്ക്കൂള് വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയാണ്.
ഞായറാഴ്ച്ച രാത്രി 9.30ന് ഇടുക്കി ടൗണിന് സമീപം വലിയ പാലത്തില്‍ വെച്ചായിരുന്നു സംഭവം.പെരുനാള് കണ്ട് മടങ്ങിയ പെണ്‍കുട്ടികളെ കാറിലും ബൈക്കിലുമായി പിന്തുടര്ന്നെത്തിയ സംഘം പാലത്തില്‍ വെച്ച് തടയുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പാലത്തില്‍ നിന്ന് എടുത്ത് ചാടിയതിനേത്തുടര്‍ന്ന് കാല്‍മുട്ടിനും കൈകള്‍ക്കും പരുക്കേറ്റു.പെണ്‍കുട്ടികളുടെ കൂട്ടകരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കുടിയപ്പോള്‍ അക്രമ സംഘം വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. തുട്രര്‍ന്ന് പൊലിസ് എത്തി രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന സംഘങ്ങളും ഗുണ്ടാ സംഘങ്ങളും സജ്ജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."