തലസ്ഥാനത്ത് തീപിടിത്തം
തിരുവനന്തപുരം: പഴവങ്ങാടിയിലെ ഓവര്‍ബ്രിഡ്ജിന് സമീപം ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കട പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ നാല് കടകളിലേക്കും ഒരു വീട്ടിലേക്കും തീ പടര്‍ന്നു. അപകടകാരണം വ്യക്തമല്ല. കടയുടെ പുറകുവശത്തെ ചവര്‍കൂനയില്‍നിന്ന് തീ പടര്‍ന്നതാകാമെന്നാണ് സമീപവാസികള്‍ പറയുന്നത്. തീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേനയിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍മാരായ വി. സന്തോഷ്, സുധീഷ്, തോംസണ്‍, സുനില്‍കുമാര്‍, ടി. അരുണ്‍ലാല്‍, എം.എസ് ഷഹീര്‍, ആര്‍. അനില്‍കുമാര്‍, വിഷ്ണു വി. നായര്‍, ആര്‍. അരുണ്‍ എന്നിവര്‍ക്കും നെടുമങ്ങാട് സ്റ്റേഷനിലെ ഫയര്‍മാന്മാരായ ടി. അനില്‍കുമാര്‍, രാജേഷ് കുമാര്‍, കഴക്കൂട്ടം സ്റ്റേഷനിലെ എം.എല്‍ ആദര്‍ഷ് നാഥ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് അസി. മാനേജര്‍ ഷിബി തോമസ്, ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയരക്ടര്‍ ആര്‍. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രാവിലെ 9.45 ഓടെയാണ് തീ പിടിത്തമുണ്ടായത്. പേട്ട സ്വദേശി രവികുമാറിന്റേതാണ് സ്ഥാപനം. ഇവിടെനിന്ന് സമീപത്തെ സുപ്രിം ലതേഴ്‌സ് എന്ന സ്ഥാപനത്തിലേക്കും തീ പടര്‍ന്നുപിടിച്ചു. ഇതിനുള്ളിലുണ്ടായിരുന്ന രണ്ട് എ.സിയും ഒരു ജനറേറ്ററും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് പരമാവധി സ്റ്റോക്ക് കടയ്ക്കുള്ളിലുണ്ടായിരുന്നു. അടച്ചിട്ടിരുന്ന കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും വഴിയാത്രക്കാരുമാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. തീ പിടിത്തമുണ്ടായ കടയുടെ ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തീ കൂടുതല്‍ പടര്‍ന്നു പിടിക്കാതെ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും തീ പടര്‍ന്നു. കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മേയര്‍ വി.കെ പ്രശാന്ത്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, വി. ശിവന്‍കുട്ടി, സി. ദിവാകരന്‍ സ്ഥലം സന്ദര്‍ശിച്ചു. തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
മന്ത്രി കലക്ടറോട്
റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. തീയണയ്ക്കാനുള്ള സുരക്ഷാ സംവിധാനം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നില്ല. 12 അഗ്നിശമനസേനാ യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."