അമേരിക്ക - ഗള്‍ഫ് ഉച്ചകോടി വൈകിയേക്കും
ദോഹ: സപ്തംബറില്‍ നടക്കുമെന്നു പ്രതീക്ഷിച്ച അമേരിക്ക- ഗള്‍ഫ് ഉച്ചകോടി ഇനിയും നീളാന്‍ സാദ്ധ്യത. ഡിസംബറിലേക്ക് മാററാനാണ് അമേരിക്കയുടെ നീക്കമെന്നാണറിയുന്നത്.
കുവൈത്ത് അമീര്‍ ഷെയ്ക്ക് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപുമായി നടത്തിയ കൂടിക്കാഴ്ടയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായി.
2017 ജൂണ്‍ 5 നാണ് അയല്‍രാഷ്ട്രങ്ങളായ സൗദി അറേബ്യ, യൂ.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഈജിപ്തും ഖത്തറിന്നെതിരെ ഉപരോധം പ്രഖ്യാപിച്ചു മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
ഉപരോധം പ്രഖ്യാപിച്ച ഉടനെ തന്നെ കുവൈത്ത് പ്രശ്്‌ന പരിഹാരത്തിനായി സജീവമായി രംഗത്തിറങ്ങിയെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങളെ ഒരേ വേദിയില്‍ ഇരുത്താന്‍ കഴിഞ്ഞിരുന്നില്ല.
കുവൈത്തില്‍ നടന്ന ഉച്ചകോടിയിലും സൗദിയും യു.എ.ഇയും ബഹ്‌റൈനും പ്രതിനിധി സംഘങ്ങളെ മാത്രം അയച്ചതു കാരണം ഉദ്ദേശിച്ച ഫലമുണ്ടായില്ല.
അമേരിക്ക പ്രശ്‌നത്തില്‍ ഇടപെടുമെന്നു പറഞ്ഞെങ്കിലും കാര്യമായ ചര്‍ച്ചകളൊന്നും ഇതു സംബന്ധിച്ച് നടന്നിട്ടുമില്ല. ഗള്‍ഫ് രാഷ്ട്രങ്ങളെ ഒന്നിച്ചിരുത്താനാണ് സപ്തംബറില്‍ കേമ്പ് ഡേവിഡില്‍ അമേരിക്ക - ഗള്‍ഫ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്.
പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നതായി ട്രംപ് തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് കേമ്പ് ഡേവിഡ് ഉച്ചകോടി തീരുമാനിച്ചിരുന്നത്.
പിന്നീട് അത് സപ്തംബറിലേക്ക് മാറ്റി. ഇനി ഡിസംബറില്‍ നടത്താനാണിപ്പോള്‍ ധാരണയായതെന്നാണറിയുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നു കുവൈത്തിനു അതിയായ ആഗ്രഹമുണ്ട്. കുവൈത്ത് അമീര്‍ നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് ഉച്ചകോടി നടക്കുമെന്ന പ്രതീക്ഷ ഉടലെടുത്തത്.ചര്‍ച്ച നീളും തോറും പ്രതിസന്ധി ഇനിയും നീളുമെന്ന സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."