ആവശ്യങ്ങള്‍ അംഗീകരിച്ചു, പനീര്‍ സെല്‍വം പ്രഖ്യാപിച്ചു 'എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എടപ്പാടി പളനിസാമി തന്നെ'
ചെന്നൈ: അനിശ്ചിതത്വത്തിനൊടുവില്‍ എ.ഐ.എ.ഡി.എം.കെയുടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തന്നെയാണ് എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്മാറാന് തയ്യാറായതെന്നും സൂചനകളുണ്ട്.
ബുധനാഴ്ച രാവിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. പളനിസാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് സഖ്യ കക്ഷിയായ ബി.ജെ.പിയ്ക്കും യോജിപ്പാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വം പിന്മാറിയതായ വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."