HOME
DETAILS

കലക്ടറേറ്റിലെ വാഹനങ്ങളില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം

  
backup
May 08 2017 | 19:05 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf


കാക്കനാട്: ഇഷ്ടക്കാരെ നിയമിക്കാന്‍ എംപ്ലോയിമെന്റില്‍ നിന്ന് നല്‍കിയ താല്‍കാലിക ഡ്രൈവര്‍മാരുടെ ലിസ്റ്റ് പൂഴ്ത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സും ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗവും ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഔദ്യോഗിക വാഹനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ച് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് താല്‍കാലിക ഡ്രൈവര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് റവന്യു വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ താല്‍കാലിക ഡ്രൈവര്‍മാരെ നിയമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് മാസത്തിന് ശേഷമാണ് ജില്ല തലത്തില്‍ ഉദ്യോഗസ്ഥരെ മാറ്റി അഴിച്ചുപണി നടത്തിയത്. ഇതിനിടെ കലക്‌ട്രേറ്റ്, താലൂക്ക് ഓഫിസുകളിലേക്കായി 13 താല്‍കാലിക ഡ്രൈവര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ഡ്രൈവര്‍ തസ്തികളില്‍ താല്‍കാലിക നിയമനത്തിനായി ജില്ല എംപ്ലോയിമെന്റില്‍ നിന്ന് നല്‍കിയ 41 ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു നടത്തിയെങ്കിലും ഒരാളെ പോലും നിയമിച്ചില്ല.
റവന്യു വകുപ്പിലെ ഡെപ്യൂട്ടി കലക്ടര്‍മാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ഉള്‍പ്പെടെ തന്നിഷ്ട പ്രകാരം നിയമനം നടത്തിയാണ് എംപ്ലോയിന്റില്‍ നിന്ന് നല്‍കിയ ഉദ്യോഗാര്‍ഥികളുടെ നിയമനം അട്ടിമറിക്കുകയായിരുന്നു. മുന്‍ കലക്ടര്‍ എം.ജി രാജമാണിക്യം റവന്യു വകുപ്പിലെ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ച് വിട്ട് എംപ്ലോയിമെന്റ് വഴി നിയമനം നടത്താന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് 13 ഡ്രൈവര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചത്. മുന്‍ എ.ഡി.എം കെ.ലതിക താല്‍കാലിക ഡ്രൈവര്‍മാരുടെ നിയമത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അഭിമുഖവും നടത്തിയിരുന്നു.
എന്നാല്‍ പിന്നീട് ചുതമലയേറ്റ എ.ഡി.എം സി.കെ.പ്രകാശ് താല്‍കാലിക ഡ്രൈവര്‍മാരുടെ നിയമനം നടത്താന്‍ നടപടി സ്വീകരിച്ചില്ലെന്ന് ഗവ.ഡ്രൈവര്‍മാരുടെ സംഘടന നേതാക്കല്‍ ആരോപിച്ചു. കൈക്കൂലി കേസില്‍ പുറത്തായ മുന്‍ എ.ഡി.എം എ.രാമചന്ദ്രന്റെ താല്‍കാലിക ഡ്രൈവര്‍ക്ക് അനധികൃത ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നതോദ്യോഗസ്ഥര്‍ അവരുടെ ഇഷ്ട പ്രകാരം നിയമിച്ച താല്‍കാലിക ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മുന്‍ കലക്ടര്‍ രാജമാണിക്യം നടപടി സ്വീകരിച്ചത്.
എന്നാല്‍ കലക്ടറും എ.ഡി.എമ്മും മാറിയതോടെ ഉന്നതോദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെല്ലാം അവരുടെ ഇഷ്ടക്കാര്‍ തന്നെ തിരിച്ചെത്തി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ലോഗ് ബുക്കില്‍ കൃത്യമായി വിവരങ്ങള്‍ ചേര്‍ക്കാതെ ദുരുപയോഗം നടത്തി വന്‍ വെട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മീറ്റര്‍ തകരാറെന്നാണു വിജിലന്‍സിന് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.
ലോഗ് ബുക്കുകളിലെ വിവരവും വാഹനമീറ്ററിലെ വിവരവും തമ്മില്‍ 10,000 കിലോമീറ്ററിലേറെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാതെ ഉന്നതോദ്യോഗസ്ഥരില്‍ ചിലര്‍ സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ജില്ലക്ക് പുറത്ത് ചില ഉദ്യോഗസ്ഥരുടെ വീടുകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുന്ന ഫോട്ടോ സഹിതമുള്ള പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്.
മറ്റു ജില്ലകളിലെ വീടുകളിലേക്ക് ഉന്നതോദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര നടത്തിയതായി തെളിവുകള്‍ സഹിതം വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളിലെ ക്രമക്കേടുകള്‍ കൂടുതലും ഉന്നതോദ്യോഗസ്ഥര്‍ നിയമിച്ച താല്‍കാലിക ഡ്രൈവര്‍മാരുടെ വാഹനങ്ങളിലാണ്.
എംപ്ലോയിമെന്റിലെ താല്‍കാലിക ഡ്രൈവര്‍മാര്‍ക്ക് വാഹനമോടിക്കാന്‍ വേണ്ടത്ര പരിചയമില്ലെന്ന് തൊടുന്യായം പറഞ്ഞാണ് ഉന്നതോദ്യോഗസ്ഥര്‍ എംപ്ലോയിമെന്റ് നിയമനങ്ങള്‍ എതിര്‍ത്തത്. ഡ്രൈവിങ് ലൈസന്‍സുള്ള എണ്ണായിരത്തോളം പേരാണ് ജില്ല എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. കലക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ മാത്രമാണ് സ്ഥിരം ഡ്രൈവര്‍മാരെ നിയമിച്ചിട്ടുള്ളത്.
കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ മുന്‍ എ.ഡി.എം എ.രാമചന്ദ്രന്റെ ഔദ്യോഗിക വാഹനം ഓടിച്ചിരുന്നത് താല്‍കാലിക ഡ്രൈവറായിരുന്നു. വാഹന ദുരുപയോഗം മാത്രമല്ല ഉന്നതോദ്യോഗസ്ഥരുടെ ഇടനിലക്കാരായി താല്‍കാലിക ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി അന്ന് ആരോ പണം ഉയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  16 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago