കുടിവെള്ളവിതരണവുമായി ക്ലബ് പ്രവര്‍ത്തകര്‍
തിരൂരങ്ങാടി: ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും ലഭിച്ച തുകകൊണ്ട് നാട്ടുകാര്‍ക്ക് കുടിനീരൊരുക്കി ക്ലബ്ബ് പ്രവര്‍ത്തകര്‍. എ.ആര്‍ നഗര്‍ പുതിയങ്ങാടി ഫന്റാസ്റ്റിക് ക്ലബ്ബ് പ്രവര്‍ത്തകരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ചയാകുന്നത്. ദുബായ് എം.എം.എച്ച് ഗ്രൂപ്പുമായി ചേര്‍ന്ന് നല്‍കുന്ന കുടിവെള്ള വിതരണം തൊണ്ണൂറു ദിവസം പിന്നിട്ട ചാരിതാര്‍ഥ്യത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍. ഈ വര്‍ഷം ജനുവരിയില്‍ കളക്ഷന്‍ ടൂര്‍ണമെന്റ് നടത്തി രണ്ടുലക്ഷം രൂപ സമാഹരിച്ച പ്രവര്‍ത്തകര്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയായിരുന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ നാലോളം വാര്‍ഡുകളില്‍പ്പെട്ട യാറത്തുംപടി, ബസാര്‍ കോളനി, ചെണ്ടപ്പുറായ, പുതിയങ്ങാടി, കെ.സി പുറായ, പൂളക്കല്‍ പുറായ എന്നിവിടങ്ങളിലെ നൂറിലേറെ കുടുംബങ്ങള്‍ക്കാണ് വെള്ളം വിതരണം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ പ്രദേശത്തെ വിവിധ കിണറുകളില്‍നിന്നുമാണ് വിതരണത്തിനുള്ള വെള്ളം സംഘടിപ്പിച്ചത്. ദിവസേന പതിനയ്യായിരത്തിലധികം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
കിണറുകളില്‍ വരള്‍ച്ച അനുഭവപ്പെട്ടതോടെ കൂമണ്ണ വയലില്‍ ഇതിനായി കിണര്‍കുഴിക്കുകയായിരുന്നു. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വെള്ളം വിതരണത്തിന് വാഹനവും സ്വന്തമാക്കി. മാര്‍ച്ച് ആറിന് പി.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് കുടിവെള്ള വിതരണത്തിന് തുടക്കമായത്. ഇ.ശിഹാബ്,നബ്ഹാന്‍, കെ.ഷമീര്‍, ഉബൈദ്, കെ.യൂനുസ്, ഇ.അഫ്‌സല്‍, നൗഷാദ്, കെ.എം സുനേഷ്,സക്കീര്‍, പി. സമീര്‍,മുസ്തഫ, ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളം വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."