HOME
DETAILS
MAL
മന്ത്രി കെ.ടി ജലീലിന് കൊവിഡ്
backup
October 07 2020 | 14:10 PM
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ ഇന്ന് കൊവിഡ്സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. മന്ത്രി എം.എം മണിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കൊവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."