ട്രംപ് കൊവിഡ് മുക്തനല്ലെങ്കില് രണ്ടാം സംവാദത്തിനില്ലെന്ന് ബൈഡന്
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് കൊവിഡ് മുക്തനല്ലെങ്കില് അദ്ദേഹവുമായി രണ്ടാം സംവാദത്തിനില്ലെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. ഇരുവരും തമ്മിലുള്ള മൂന്ന് സംവാദത്തില്‍ ആദ്യത്തേത് കഴിഞ്ഞമാസം 29ന് നടന്നിരുന്നു. അടുത്തത് 15ന് മിയാമിയിലും അവസാനത്തേത് 22നുമാണ്.
രാജ്യത്ത് നിരവധിപേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. അതിനാല്‍ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം പാലിച്ചു മാത്രമേ തനിക്ക് മുന്നോട്ടുപോകാനാവൂ. ട്രംപിന്റെ നിലവിലെ ആരോഗ്യനില എന്തെന്ന് അറിയില്ല. അദ്ദേഹത്തോട് സംവാദത്തിലേര്പ്പെടണമെന്നു തന്നെയാണ് ആഗ്രഹം. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചേ താന്‍ ഉള്ളൂ- ബൈഡന് വ്യക്തമാക്കി.
ആദ്യ സംവാദത്തില്‍ മാസ്ക് ധരിച്ചെത്തിയ ബൈഡനെ ട്രംപ് പരിഹസിച്ചിരുന്നു. എന്നാല്‍ മാസ്ക് ധരിക്കാതെ സംസാരിച്ച ട്രംപിനെക്കാള്‍ 14 പോയിന്റ് ജനപിന്തുണ ബൈഡന് ലഭിച്ചെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."