ബിനാമി ബാര്‍ബര്‍ ഷോപ്പ്: ഇന്ത്യക്കാരനെ സഊദി നാടുകടത്തും
റിയാദ്: ബിനാമി ബിസിനസിനെതിരേ ശക്തമായ നീക്കങ്ങള്‍ നടത്തുന്ന സഊദിയില്‍ ഇന്ത്യക്കാരന് പിടിയിലായി. ഇയാളുടെ ബാര്‍ബര്‍ഷോപ്പ് ബിനാമിയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴ ചുമത്താനും പുതിയ വിസയില്‍ തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍ നാടുകടത്താനും തീരുമാനിച്ചതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കൂട്ടുനിന്ന സഊദി പൗരനും കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. സഊദിയിലെ സകാക അല്‍ ജൗഫിലാണ് കേസിനാസ്പദമായ സംഭവം.
ഇവിടെ ഇന്ത്യക്കാരനായ മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. സഊദി പൗരന്റെ ഭാര്യയുടെ പേരിലാണ് സ്ഥാപനം തുടങ്ങിയത്. ഇതിനായി മാസം തോറും 600 റിയാല്‍ സ്ഥാപനം തുടങ്ങാന്‍ കൂട്ടുനിന്ന സഊദി പൗരന് നല്‍കിയിരുന്നു. കൂടാതെ മാസം തോറും അയ്യായിരം റിയാല്‍ ഇയാള്‍ വരുമാനം നേടിയിരുന്നതായും കോടതി കണ്ടെത്തി. ഇക്കാര്യം അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും ചെയ്തതായി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.
രാജ്യത്തു നിന്നും വിദേശങ്ങളിലേക്ക് പണം ഒഴുകുന്നതിന് പ്രധാന കാരണം ബിനാമി ബിസിനസാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."