HOME
DETAILS
MAL
മഴമറ നിര്‍മാണ പദ്ധതി നടപ്പാക്കുന്നു
backup
May 08 2017 | 20:05 PM
മലപ്പുറം: സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ മഴമറ നിര്‍മാണപദ്ധതി നടപ്പാക്കുന്നു. ഒരു സെന്റ് മുതല്‍ 2.5 സെന്റ് വരെ വിസ്തൃതിയില്‍ മഴമറ നിര്‍മിക്കാം. ഇതിലേക്ക് 75 ശതമാനം സബ്സിഡി പരമാവധി 50,000 രൂപ ലഭിക്കും. കനത്തമഴയുളള കാലങ്ങളിലും ചൂടുളള കാലാവസ്ഥയിലും മഴമറ കൃഷി നടത്തുന്നത് മൂലം നല്ലരീതിയില്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയുന്നു. വീടുകളിലെ ടെറസ്സിലും തുറന്ന സ്ഥലങ്ങളിലും പച്ചക്കറി കൃഷി നടത്താന്‍ മഴമറ സഹായിക്കുന്നു. താല്പര്യമുളളവര് അടുത്ത കൃഷിഭവനുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."