സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍
തിരുവനന്തപുരം: സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതു മൂലം സില്‍ക്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന നിബന്ധനയ്ക്കു വിധേയമായാണ് ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നത്.
ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ കാലയളവിലേക്കു മാത്രമായി കോടെര്‍മിനസ് വ്യവസ്ഥയില്‍ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് (പി.എം.യു) രൂപീകരിക്കും. ഇതിനായി വിദഗ്ധരെ, സപ്പോര്‍ട്ടിങ് സ്റ്റാഫിനെ ധന വകുപ്പിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കു നിയമിക്കും.ഫിനാന്‍സ് മാനേജ്മെന്റ് എക്സ്പേര്‍ട്ട്, പ്രൊക്യുര്‍മെന്റ് എക്സ്പേര്‍ട്ട്, എന്‍വയോണ്‍മെന്റ് എക്സ്പേര്‍ട്ട്, സോഷ്യല്‍ ഡെവലപ്മെന്റ് ആന്‍ഡ് ജന്‍ഡര്‍ എക്സ്പേര്‍ട്ട്, അര്‍ബന്‍ സാനിറ്റേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ എക്സ്പേര്‍ട്ട്, മോണിറ്ററിങ് ആന്‍ഡ് വാല്യൂവേഷന്‍ എക്സ്പേര്‍ട്ട്, ഐ.ഇ.സി എക്സ്പേര്‍ട്ട്, ഫിനാന്‍സ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ തസ്തികയിലേക്കും ഡാറ്റ എന്‍ഡ്രി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്ക് പേഴ്സന്റെ മൂന്നു തസ്തികകളിലേക്കുമാണ് കരാറടിസ്ഥാനത്തില്‍ നിമയനം നടത്തുക.ഒരു വീഡിയോ എഡിറ്റിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദഗ്ധനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."