ബാങ്കുകളുടെ അമിത നിരക്ക്; വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
മാനന്തവാടി: ബാങ്കുകളുടെ അന്യായ കൊള്ളക്കെതിരെ വ്യാപാരികള്‍ പ്രക്ഷോഭം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ മാനന്തവാടി എസ്.ബി ഐ ബ്രാഞ്ചിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
മാനന്തവാടി വ്യാപാരഭവനില്‍ നിന്ന് പ്രകടനമായെത്തിയാണ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ ഉസ്മാന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് വൈസ് പ്രസിഡന്റ് എം.വി സുരേന്ദ്രന് അധ്യക്ഷനായി. യൂനിറ്റ് ജന. സെക്രട്ടറി പി.വി മഹേഷ്, ട്രഷറര്‍ ഇ.എ നാസര്‍, വൈസ് പ്രസിഡന്റുമാരായ എം.കെ ശിഹാബുദ്ദീന്, സി.കെ സുജിത്, കെ.എക്സ് ജോര്‍ജ്, കെ ഷാനസ്, എന്‍.വി അനില്‍കുമാര്‍, സുധീപ് ജോസ്, മഹേഷ് സംസാരിച്ചു. ബാങ്കുകളുടെ നിഷേധ സമീപനം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."