HOME
DETAILS

അവസാനത്തെ പെനല്‍റ്റി

  
backup
September 08, 2018 | 8:30 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%86%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

ഞാനടിച്ച ഗോളുകളൊന്നും എന്റേതല്ല.

വിജയങ്ങളില്‍ എന്റെ മുഖമില്ല.
വലിച്ചുകെട്ടിയ പതാകകളില്‍ പേരില്ല.
എന്നിട്ടും,
തോല്‍വികളെല്ലാം എന്റേതു മാത്രമാണ്.
പാഴായ പെനാല്‍റ്റികള്‍
പിണഞ്ഞ ഫൗളുകള്‍
അടിക്കാത്ത കിക്കുകള്‍
അവയാണ് എന്റെ സ്മാരകങ്ങള്‍.
അന്നേരം,
അമ്മയുടെ ഗര്‍ഭപാത്രം വരെയെത്തുന്ന
ചോദ്യങ്ങളുയരും.
നെഞ്ചിനെ തുളക്കുന്ന
തോക്കുകള്‍ മുഴങ്ങും.
ബാല്യം ചുഴിഞ്ഞ
രോഗങ്ങള്‍ തലക്കെട്ടാകും.
ജയിക്കുമ്പോള്‍ ഞാന്‍ ബെല്‍ജിയം.. ജര്‍മന്‍.. ഫ്രാന്‍സ്....
തോറ്റാല്‍ വെറും കോംഗോ...
കുടിയേറ്റക്കാരന്‍...
അറബ് വംശജന്‍...

നിങ്ങള്‍ക്ക് ഞാനൊരു
രാഷ്ട്രം
പതാക
വ്യാമോഹങ്ങളുടെ തുറുപ്പുശീട്ട്.
ഞാനോ ഒരു കുമ്മായവര.
കളി കഴിഞ്ഞാലതു മാഞ്ഞുപോകും.
ആരവങ്ങളൊഴിഞ്ഞ
മൈതാനത്തിനു പുറത്ത്
നിശബ്ദമായ വഴികളിലൂടെ
നടന്നുപോവുമ്പോള്‍
കൈയടികളൊന്നും കാതില്‍ മുഴങ്ങില്ല.
ആലിംഗനങ്ങളാലാരും വരില്ല.

അമ്മയുടെ മടിത്തട്ടിലേക്കാകും
അന്നു വഴികളെല്ലാം ചെന്നുചേരുക.
കടങ്കഥകള്‍നിറഞ്ഞ കണ്ണുനീരിലാവും
അന്നു മുഖം കഴുകുക.
ചെമ്പിച്ച രണ്ടു കൈകള്‍
മാത്രമാവും തലോടുക.
അപ്പോള്‍ എവിടെയും
വിസില്‍ മുഴങ്ങുന്നുണ്ടാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ

qatar
  •  a month ago
No Image

ഫാസ് ടാ​ഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും

National
  •  a month ago
No Image

മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്‌ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ

Kerala
  •  a month ago
No Image

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ദുബൈയിലും ഷാർജയിലും ഡെലിവറി റൈഡർമാർക്ക് പുതിയ ലെയ്ൻ നിയമങ്ങൾ; നിയമം ലംഘിച്ചാൽ 1,500 ദിർഹം പിഴ

uae
  •  a month ago
No Image

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്

Kerala
  •  a month ago
No Image

ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ

uae
  •  a month ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

International
  •  a month ago
No Image

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

Kuwait
  •  a month ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

oman
  •  a month ago