ജില്ലാ ഡിപ്പോക്ക് വീണ്ടും അവഗണന; ബംഗളൂരു സര്‍വിസ് മാനന്തവാടി വഴിയാക്കി
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരി വഴി ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഡീലക്സ് ബസിന്റെ റൂട്ട് കെ.എസ്.ആര്.ടി.സി അധികൃതര്‍ മാറ്റി. നിലവില്‍ മാനന്തവാടിവഴിയാണ് ഈ ബസ് സര്‍വിസ് നടത്തുന്നത്.
ഇതോടെ ജില്ലാ ഡിപ്പോയോടുള്ള മാനേജ്മെന്റിന്റെ അവഗണന തുടരുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. രാത്രി പത്ത് മണിക്ക് കോഴിക്കോട് നിന്ന് സര്‍വിസ് ആരംഭിച്ച് രാത്രി 12.15ന് സു.ബത്തേരിയില്‍ എത്തി ബംഗളൂരുവിലേക്ക് പോയിരുന്ന ഡീലക്സ് ബസാണ് കഴിഞ്ഞദിവസം മുതല്‍ മാനന്തവാടി വഴിയാക്കിയത്. ഇതോടെ ബത്തേരിയില്‍ നിന്ന് ബംഗളൂരിലേക്ക് പോകുന്നതിനായി രാത്രികാലങ്ങളില്‍ ഡിപ്പോയില്‍ കാത്തുനില്‍ക്കുന്നവരാണ് ദുരിതത്തിലായത്.
ഇതിനു പകരമായി സുല്‍ത്താന്‍ ബത്തേരി വഴി തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന സ്കാനിയ സര്‍വിസ് ആരംഭിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ ബസ് സു.ബത്തേരി ഡിപ്പോയില്‍ എപ്പോള്‍ എത്തിച്ചേരുന്ന സമയം അധികൃതര്‍ക്കു പോലുമറിയാത്ത സ്ഥിതിയാണ്. ഇതിനുപുറമെ സാധാരണക്കാരുടെ യാത്രാചെലവും ഈ ബസില്‍ കൂടൂതലാണ്. ഇരട്ടി ചാര്‍ജാണ് ടിക്കറ്റ് നിരക്കെന്നുമാണ് ആരോപണം.
ഇത്തരത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയ്ക്ക് അനുവദിച്ച് ബസുകള്‍ സര്‍വിസ് നടത്താതേയും ഡി.റ്റി.ഒയെ കല്‍പ്പറ്റക്ക് മാറ്റിയും ബസുകള്‍ മറ്റ് ഡിപ്പോയിലേക്ക് മാറ്റിയും ജില്ലാ ഡിപ്പോയെ തകര്‍ക്കാനുള്ള അധികൃതരുടെ ഗൂഡതന്ത്രമാണിതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."