HOME
DETAILS

മാഷേ... അതു വേണ്ടായിരുന്നു

  
backup
May 22 2019 | 17:05 PM

%e0%b4%ae%e0%b4%be%e0%b4%b7%e0%b5%87-%e0%b4%85%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

 


അധ്യാപകനിലവാരം താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണു കണ്ടുകൊണ്ടിരിക്കുന്നത്. അനാരോഗ്യകരമായതും അപകടം നിറഞ്ഞതുമായ മത്സരം വിദ്യാഭ്യാസമേഖലയില്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഉത്തരവാദിത്തങ്ങളും മൂല്യങ്ങളും മറന്നു സ്വാര്‍ഥ ലക്ഷ്യങ്ങള്‍ നേടാനുള്ള പരക്കം പാച്ചിലുകളാണെങ്ങും. വിദ്യാഭ്യാസ മേഖലയിലെ ഈ പ്രവണത അത്യന്തം അപകടം നിറഞ്ഞതാണ്.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അനാഥ മക്കളും അഗതികളുമുള്‍പ്പെടെ ആദിവാസി വിഭാഗങ്ങള്‍ ഗണ്യമായി പഠിക്കുന്ന വയനാട്ടിലെ ഒരു സ്ഥാപനത്തിലെ അധ്യാപകനാണു ഞാന്‍. തുടക്കത്തിലേ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അച്ചടക്കത്തിലും ശ്രദ്ധിച്ച്, ഒത്തൊരുമയോടെ, സ്‌കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കണ്ട് അവരുടെ നാനാതരത്തിലുള്ള വളര്‍ച്ചയില്‍ സന്തോഷിക്കുന്ന ടീം സ്പിരിറ്റുള്ള അധ്യാപകക്കൂട്ടത്തിലെ ഒരംഗം.


രക്ഷിതാക്കളെ നിരന്തരം വിളിച്ചു കുട്ടികളുടെ നിലവാരം ഞങ്ങള്‍ വിലയിരുത്താറുണ്ട്. സ്‌പോര്‍ട്‌സും ആര്‍ട്‌സും ടൂറുമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായും കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയുടെ ഭാഗമായും കണ്ട് സംഘടിപ്പിക്കാറുണ്ട്. റിസല്‍ട്ടിന്റെ തിരക്കില്‍ അതൊന്നും വിഴുങ്ങാറില്ലെന്നു ചുരുക്കം. പരീക്ഷ കാലയളവില്‍ ഗൃഹസന്ദര്‍ശനവും കൂടിക്കാഴ്ചകളും നടത്തി. റസിഡന്‍ഷ്യല്‍ സ്ഥാപനമല്ലാതിരുന്നിട്ടും നൈറ്റ് ക്ലാസുകള്‍ നടത്തി. അങ്ങനെ മികച്ച പരീക്ഷാഫലമുണ്ടാക്കാന്‍ ഞങ്ങളുടെ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ സ്വന്തം തൊഴിലിന്റെ മാഹാത്മ്യമറിഞ്ഞു ജീവിക്കുന്ന അനേകായിരങ്ങള്‍ അധ്യാപകരായി നമ്മുടെ സമൂഹത്തിലുണ്ട്. അധ്യാപകരുടെ കരുണകൊണ്ടു മാത്രം തുടര്‍പഠനം നടത്തുന്ന എത്രയോ കുട്ടികളുമുണ്ട്. സാമ്പത്തികപ്രയാസത്തിലും ശാരീരിക, മാനസിക പ്രയാസങ്ങളിലും വഴിമുട്ടി നില്‍ക്കുന്ന എത്രയോ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നിലച്ചുപോയ ജീവിതം വീണ്ടും സ്പന്ദിക്കാന്‍ കാരണമായ ഗുരു ശ്രേഷ്ഠന്മാര്‍ സ്‌കൂള്‍ സ്റ്റാഫ്‌റൂമുകളിലുണ്ട്.


സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും അറിയാതെ പാവങ്ങളുടെ മിശിഹമാരായി പ്രവര്‍ത്തിക്കുന്ന അത്തരം അധ്യാപകരുള്ള സമൂഹത്തിലാണു കുടില താല്‍പ്പര്യം മുന്‍ നിറുത്തി സ്വന്തം കുട്ടികളുടെ പരീക്ഷ പേപ്പര്‍ അവര്‍പോലുമറിയാതെ എഴുതിക്കൊടുത്തു ചുളുവില്‍ റിസല്‍ട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍. 'മാഷേ ഇതെന്തൊരു പണിയാണ് ' എന്നു മൊത്തം സമൂഹത്തെകൊണ്ടു പറയിപ്പിച്ച ഇക്കൂട്ടര്‍ ഊതിക്കെടുത്തുന്നതു മഹാന്മാരായ അധ്യാപകര്‍ അവരുടെ ആയുസ്സു നല്‍കി, കാത്തുകിടന്നു സ്വയം കത്തി, തെളിയിച്ച വിദ്യാദീപങ്ങളെയാണ്.


ഒരധ്യാപകന്റെ കൈപ്പിഴയായി കാണാന്‍ കഴിയാത്ത ഈ സംഭവത്തിനു കൂട്ടുനിന്നവര്‍ ബോധപൂര്‍വമാണെങ്കില്‍ അതിനേക്കാള്‍ വലിയ തെറ്റുകാരാണ്. അധ്യാപകവൃത്തി തൊഴിലായി മാത്രം കാണേണ്ടതല്ല. മുന്‍കാലങ്ങളില്‍ സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളിലുണ്ടായിരുന്നവര്‍, നാട്ടിന്‍പുറങ്ങളിലെ അവസാനവാക്കായിരുന്നവര്‍, ഏവരാലും ബഹുമാനിക്കപ്പെട്ടവര്‍, സമൂഹമനഃസാക്ഷിയുടെ ശ്രേഷ്ഠബിംബമായവര്‍..., ഇത്തരം അവസ്ഥയില്‍ നിന്നു കൂലിത്തൊഴിലാളിയായി അധ്യാപകനെ സമൂഹം ഇറക്കി വിട്ടതില്‍ ഇത്തരക്കാരുടെ പങ്ക് വളരെ വലുതാണ്.
അധ്യാപനം സര്‍ഗസൃഷ്ടിയാണ്. മറ്റ് ഏതു തൊഴിലുംപോലെ എളുപ്പമല്ലാത്ത ഒന്ന്. ഭൗതികവും യാന്ത്രികവുമായ കേവലവ്യവഹാരങ്ങള്‍ക്കു പിടിതരാത്ത ജൈവികവും ആത്മീയവുമായ ഒരിടം. അവിടേയ്ക്കു കടന്നുവരേണ്ടവര്‍ ജീവിതത്തില്‍ ഉള്‍വിളിയുള്ളവരാകണം. മറിച്ച്, കാലഗതിയില്‍ കറങ്ങിതിരിഞ്ഞ് എത്തിപ്പെടേണ്ടവരല്ല. കാരണം, സമൂഹത്തിന്റെ മുഴുവന്‍ ആശ്രയമാണവര്‍. അതുകൊണ്ടുതന്നെ അധ്യാപകന്റെ കൈപ്പിഴ സമൂഹത്തെയൊന്നാകെ തകര്‍ത്തു കളയും.


ഉന്നതചിന്തയുള്ള അധ്യാപകന്‍ കുട്ടികള്‍ക്ക് അവനവനിലേയ്ക്കു തന്നെ വെളിച്ചം തെളിയിക്കുന്ന പ്രകാശ സ്രോതസുകളാകണം. കുട്ടിയിലെ പ്രതിഭയെ തിരിച്ചറിയാനും അവനെ അതിലേയ്ക്കു നയിക്കാനും കഴിയുന്നിടത്താണ് അധ്യാപകന്റെ വിജയം. സ്വന്തം പ്രതിഭയും ജീവിതനിയോഗവും തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്നതിലൂടെ അവര്‍ സ്വതന്ത്രരാവും. അതുതന്നെയാണ് അധ്യാപകന്റെ കടമയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും. അവിടെയാണ് ആത്മാവിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ആഴത്തിലുള്ള സ്വാതന്ത്ര്യമാണു വിദ്യാഭ്യാസമെന്നു പറയുന്നത്.


കുട്ടികള്‍ക്കു പരീക്ഷ എഴുതിക്കൊടുത്തു വിജയിപ്പിക്കുന്നവനല്ല യഥാര്‍ഥ അധ്യാപകന്‍, കുട്ടിയിലെ പ്രതിഭ തിരിച്ചറിഞ്ഞു ജീവിതനിയോഗം കാണിച്ചു കൊടുത്തു ജീവിതപരീക്ഷയില്‍ അവനെ വിജയിപ്പിക്കുന്നവനാണ്. ലോകനായകരൊക്കെ അധ്യാപകരായിരുന്നു. തൊഴിലിനപ്പുറം ദൈവത്തിന്റെ കൈയൊപ്പുള്ളവരാണവര്‍. അതുകൊണ്ടാണു മാതാവിന്റെയും പിതാവിന്റെയും ശേഷവും ദൈവത്തിന്റെ മുന്‍പിലുമാണ് അധ്യാപകന്‍ വരുന്നതെന്നു പറയുന്നത്.


മൂല്യവ്യവസ്ഥയോടു കൂടിയ ദൗത്യകേന്ദ്രീകൃത പഠനത്തിനുതകുന്ന ഇടങ്ങളാണു വിദ്യാലയങ്ങള്‍, കുട്ടിക്ക് അധ്യാപകന്‍ അവന്റെ നിലപാടുതറയും. പക്ഷേ, തന്റെ നിയോഗവും ദൗത്യങ്ങളും മറന്നു വ്യവസായശാലകളെപ്പോലെ കലാലയങ്ങളെ കാണുന്നവര്‍ അത്യന്തം അപകടകാരികളാണ്. ഇത്തരം പശ്ചാത്തലത്തില്‍ നിന്നു പുറത്തുവരുന്ന ഉല്‍പന്നങ്ങള്‍ ഗാന്ധിയന്‍ തത്വങ്ങളിലെ പ്രധാന പാപമായ മൂല്യമില്ലാത്ത വിദ്യാഭ്യാസമായി സമൂഹത്തിനുപകരിക്കാതെ ഉപദ്രവമായി നിലനില്‍ക്കും.


പരീക്ഷയില്‍ കൂടുതല്‍ റിസല്‍ട്ടുണ്ടാക്കാന്‍ വഴിവിട്ടു പെരുമാറുന്നവര്‍ വേറെയുമുണ്ട്. ഇക്കൂട്ടരെ ഭാവിയില്‍ ഈ തലമുറ പുച്ഛത്തോടെയായിരിക്കും തിരിഞ്ഞുനോക്കുക. മനുഷ്യ ജീവിതം രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു നിസ്തുലമാണ്. ആത്മചൈതന്യത്തെ തിരിച്ചറിയുകയാണു മനുഷ്യജീവിത ദൗത്യം. വഴക്കങ്ങളെ ധിക്കരിച്ച് ആത്മചൈതന്യത്തെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്നവരാണു യഥാര്‍ഥ ഗുരുക്കന്മാര്‍. ദീര്‍ഘവീക്ഷണത്തിന്റെയും നവീകരണക്ഷമമായ മനസ്സിന്റെയും മാര്‍ഗദര്‍ശക സിദ്ധാന്തത്തിന്റെയും ഫലമായി മാനസികരൂപാന്തരീകരണം ഉണ്ടാക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്.


ഇതൊന്നും അത്ര എളുപ്പമല്ല. തന്നിലെ ജീവിതനിയോഗം തിരിച്ചറിഞ്ഞു സ്വയം കണ്ടെത്തിയ ഒന്നാന്തരം പ്രതിഭയ്‌ക്കേ അതു സാധ്യമാകൂ. അതാണ് അധ്യാപനം കേവലം തൊഴിലല്ലെന്നു പറയാന്‍ കാരണം. വിദ്യാഭ്യാസമെന്നത് അക്ഷരപരിജ്ഞാനമായി കാണരുത്. ശാരീരികവും മാനസികവും ആത്മീയവുമായ ഉത്കൃഷ്ടതകളെ വെളിപ്പെടുത്തലാണത്. ലക്ഷ്യബോധവും മൂല്യബോധവും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഗുണങ്ങളാണ്. സ്വയം തിരിച്ചറിയാനും മറ്റുള്ളവരെ തിരിച്ചറിവിലേയ്ക്കു നയിക്കാനും കഴിയുന്ന അധ്യാപകരെ കുട്ടികളും സമൂഹവും ബഹുമാനിക്കും. അവമതിയുടെ പൊതുബോധത്തില്‍ നിന്ന് അധ്യാപകരെ രക്ഷിക്കാന്‍ അത്തരക്കാര്‍ക്കേ കഴിയുകയുള്ളൂ.
(മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്
പ്രിന്‍സിപ്പലാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago