സമത്വത്തിന്റെ പേരില്‍ വൈകൃതങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുന്നത് ആശങ്കാജനകം
വടകര: സമത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ സ്വവര്‍ഗരതിപോലുള്ള മനോവൈകൃതങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നത് ആശങ്കാജനകമാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന സമിതി വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി. വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഏഴാംഘട്ട ലോഞ്ചിങ് എം.പി അബ്ദുസമദ് സമദാനി നിര്‍വഹിച്ചു. പ്രളയത്തില്‍ ദുരിദാശ്വാസ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ ദുരന്ത നിവാരണ സേന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫെബിന്‍ യൂസുഫ് കായണ്ണക്കുള്ള ഉപഹാരം സമദാനി സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ ബാലവെളിച്ചം പ്രകാശനം കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. വി.കെ സക്കരിയ്യ ദുബൈ, പി.കെ സകരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ജലീല്‍ മാമാങ്കര, ശബീര്‍ കൊടിയത്തൂര്‍, കെ.എം.എ അസീസ്, റഹ്മത്തുല്ല പുത്തൂര്‍, നൗഷാദ് കരുവണ്ണൂര്‍, പി.കെ ഫൈസല്‍ സംസാരിച്ചു.
എ അസ്‌കറലി, വി.പി അബ്ദുസ്സലാം, എന്‍.വി സകരിയ്യ, സി സലീം സുല്ലമി, ജൗഹര്‍ അയനിക്കോട്, എന്‍.കെ.എം സകരിയ്യ, ഷാഹിദ മുസ്‌ലിം ഫാറുഖി, ഉനൈസ് പാപ്പിനിശ്ശേരി, പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, ഷമീമ ഇസ്‌ലാഹിയ്യ, ആയിശ ചെറുമുക്ക്, വഫ്‌റഹന്ന, മഹ്മൂദ് വാരം, എം മുഹമ്മദ് മദനി, എം. സ്വലാഹുദ്ദീന്‍ മദനി, ഡോ. സുല്‍ഫിക്കര്‍ അലി, ഹനീഫ് കായക്കൊടി, ശരീഫ് മേലേതില്‍, നാസര്‍ മുണ്ടക്കയം, മമ്മൂട്ടി മുസ്‌ലിയാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."