HOME
DETAILS
MAL
ബസ് ജീവനക്കാരനെ ആക്രമിച്ചു: 12 പേര്‍ക്കെതിരേ കേസ്
backup
May 08 2017 | 21:05 PM
കൂത്തുപറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനു നേരെ ആക്രമണം.
മമ്പറം പൊയനാട്ടെ പി.കെ മുഹമ്മദ് അജ്മലിനു(20) നേരെയാണ് ഇന്നലെ രാവിലെ ആറോടെ പറമ്പായി ചേരി കമ്പനിക്കു സമീപം വച്ച് ആക്രമണമുണ്ടായത്. തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന വെറൈറ്റി ബസ്സിലെ കണ്ടക്ടറാണ് അജ്മല്‍. ഒപ്പം ജോലി ചെയ്യുന്ന ക്ലീനറെ വീട്ടില്‍ നിന്നു കൂട്ടി വരാനായി ബൈക്കില്‍ പോകവെയാണ് സംഭവം. ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘം ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ ചെങ്കല്ല് കൊണ്ടിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ച് അജ്മല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ അജ്മല്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പന്ത്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പേരില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."