കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അസഹിഷ്ണുത: സുബ്ബറാവു
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ അസഹിഷ്ണുതയാണെന്ന് ഗാന്ധിയന്‍ ഡോ. എസ്.എന്‍ സുബ്ബറാവു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വധര്‍മ്മസമാധാന പ്രാര്‍ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം ഇത്രയേറേ വളര്‍ന്നിട്ടും സത്യവും നന്‍മയും മനസില്‍ വളര്‍ത്താനുള്ള ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. മനുഷ്യമനസിലാണ് യുദ്ധമുണ്ടാകുന്നത്. രണ്ടാം ലോക മഹായുദ്ധമുണ്ടായത് ആദ്യം ഹിറ്റ്‌ലറുടെ മനസിലാണ്. യുദ്ധത്തിനു ശേഷം സമാധാനം വേണമെന്നു ലോകം ആഗ്രഹിച്ചതിനാലാണ് ഐക്യരാഷ്ട്രസഭയും അനുബന്ധ സംഘടനകളുമുണ്ടായത്. സ്വാതന്ത്ര്യസമരം നടത്തിയ ഇന്ത്യക്കാരെ ബോംബെയില്‍ ബ്രിട്ടീഷ് പട്ടാളം ക്രൂരമായി തല്ലിച്ചതച്ചപ്പോഴും രാത്രികാലങ്ങളില്‍ ഷോപ്പിങ് നടത്താനുള്ള സ്വാതന്ത്ര്യം അവിടെ താമസിച്ചിരുന്ന ബ്രിട്ടീഷ് സ്ത്രീകള്‍ക്കുണ്ടായിരുന്നു. അവരെ ആരും തൊട്ടില്ല. അതാണ് ഭാരതം പുലര്‍ത്തിയ ആത്മീയതെന്നു സുബ്ബറാവു ചൂണ്ടിക്കാട്ടി.
ആരേയും ശത്രുക്കളായി കാണാതെ എല്ലാവരും പറയുന്നതു ഉള്‍ക്കൊള്ളുമ്പോഴാണ് പരിശുദ്ധമായ ആത്മീയതയുണ്ടാകുന്നുവെന്നും ഇതിനായി ഓരോരുത്തര്‍ക്കും ശക്തി പകരാന്‍ പ്രാര്‍ഥനയ്ക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക്താപരിഷത്ത് നേതാവ് ഡോ. പി.വി രാജഗോപാല്‍ അധ്യക്ഷനായി. നേതാക്കളായ യതീഷ് മേത്ത, രാകേഷ് തന്‍വാര്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബിഷപ്പ് ഡോ. അലക്‌സ് വടക്കുന്തല, റഷീദ് കവ്വായി, ഡോ. സ്‌കറിയ കല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."