HOME
DETAILS
MAL
മദ്റസ തുറക്കണം: ഹരജിയില്‍ വിശദീകരണം തേടി
backup
May 22 2019 | 18:05 PM
കൊച്ചി: മാറാട് ബീച്ചിലെ മദ്റസ തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാറാട് നസറുത്തുല് ഇക് വാന്‍ സംഘം സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. മദ്റസ തുറന്നു നല്കാന് ന്യൂനപക്ഷ കമ്മിഷന് ഉത്തരവിട്ടെങ്കിലും ജില്ലാ കലക്ടര്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘം കോടതിയെ സമീപിച്ചത്. 2003 ലെ മാറാട് കലാപത്തെ തുടര്‍ന്ന് മസ്ജിദ് ജില്ലാ കലക്ടര്‍ ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കാനുള്ള ഉത്തരവില്‍ മദ്റസ ഉള്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."