മദ്റസാധ്യാപകര്‍ക്ക് 51.4 ലക്ഷം രൂപ സര്‍വിസ് ആനുകൂല്യം അനുവദിച്ചു
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വിസ് ആനുകൂല്യം വിതരണം ചെയ്യുന്നു. അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 51 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയച്ചിട്ടുണ്ട്.
മുഅല്ലിം സര്‍വിസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് 25ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ചേളാരി സമസ്താലയം, മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, ജില്ലാ ഓഫിസ് കാസര്‍കോട്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, തൃശൂര്‍ എം.ഐ.സി എന്നിവിടങ്ങളില്‍ വച്ച് തുക വിതരണം ചെയ്യും.
27ന് തിങ്കളാഴ്ച പാലക്കാട് ചെര്‍പ്പുളശ്ശേരി ജില്ലാ ഓഫിസ്, വയനാട് കല്‍പ്പറ്റ ജില്ലാ ഓഫിസ്, എടരിക്കോട്ടെ മലപ്പുറം വെസ്റ്റ് ജില്ലാ ഓഫിസ് എന്നിവിടങ്ങളിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വച്ചും തുക വിതരണം ചെയ്യും. അധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വിസ് രജിസ്റ്ററുമായി വന്ന് തുക കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."