ദുരന്തങ്ങള്‍ക്കു മുന്നില്‍ തളരാതെ നേട്ടങ്ങള്‍ കൈവരിക്കണം: മന്ത്രി മാത്യു ടി.തോമസ്
ചങ്ങനാശേരി: എഷ്യന്‍ ഗെയിംസില്‍ 4. 4 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വി.കെ വിസ്മയയ്ക്ക് മാതൃവിദ്യാലയമായ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
വെല്ലുവിളികളെ അതിജീവിച്ച് പുതിയ ചരിത്രം രചിയ്ക്കുന്നതിന് കേരളം തയ്യാറായി കഴിഞ്ഞു. ദുരന്തങ്ങള്‍ക്കു മുമ്പില്‍ തളരാതെ പുതിയ നേട്ടങ്ങള്‍ക്ക് വിസ്മയയുടെ വിജയം പ്രചോദനമാകട്ടെ. വിസ്മമയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും ജോലി ഉറപ്പാക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂര്‍ണ്ണമായ സമീപം ഉണ്ടാകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോളജ് മാനേജര്‍ റവ.ഡോ.ഫിലിപ്‌സ് വടക്കേക്കളം അധ്യക്ഷനായി.
സി.എഫ്.തോമസ് എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫ.ടോമിച്ചന്‍ ജോസഫ്, എം.ജി സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ബിനു ജോര്‍ജ് വര്‍ഗീസ്, സംസ്ഥാന അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറി പ്രൊഫ. പി.ഐ ബാബു, എസ്.ബി കോളജ് വൈസ് പ്രസിന്‍സിപ്പല്‍ ഫാ.റെജി പല്‍തോട്ടം, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ചെറുകുസുമം, ജോസഫ് എബ്രഹാം, പ്രൊഫ.മഞ്ജുലിന്‍ ജേക്കബ്, സാന്ദ്ര തെരേസ്, കായിക വിഭാഗം മേധാവി സുജ മേരി ജോര്‍ജ്, ഡോ.ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍, ബ്രിക്‌സ് ഗെയിംസില്‍ വോളിബോളില്‍ വെള്ളി മെഡല്‍ നേടിയ ടീമംഗമായ എന്‍.എസ് ശരണ്യ, ഏഷ്യന്‍ വോളിബോള്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അന്നമാത്യു, വിസ്മമയുടെ പരിശീലകനായ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചീഫ് അത്‌ലറ്റിക് കോച്ച് സി.വിനയചന്ദ്രന്‍, പി.പി പോള്‍, രാജു പോള്‍, വോളിബോള്‍ കോച്ച് വി.അനില്‍കുമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."