കഞ്ചാവ് വില്‍പനയും അനധികൃത മദ്യ വില്‍പ്പനയും വ്യാപകമാകുന്നു
കായംകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ മദ്യവില്പനയും കഞ്ചാവ് കച്ചവടവും തകൃതിയില്‍. ആള്‍ പാര്‍പ്പില്ലാത്ത കെട്ടിടങ്ങള്‍, തോട് വരമ്പുകള്‍, മാടകടകള്‍, വിജനപ്രദേശത്തെ ചില സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രമാക്കിയാണ് മദ്യ കച്ചവടം പൊടിപൊടിക്കുന്നത് കായംകുളത്തെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയും മദ്യവില്പനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് മാഫിയ സജീവമായിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുവാന്‍ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ പ്രത്യേക വൈദഗ്ദ്യമാര്‍ന്ന ഇടനില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരുടെ വലയില്‍ വീഴുന്ന കുട്ടികളാണ് പില്‍ക്കാലത്ത് വില്പനക്കാരായി മാറുന്നത്. മദ്യത്തിനൊപ്പം കഞ്ചാവുപോലെയുള്ള ലഹരിമരുന്നുകളുടെ കച്ചവടവും വ്യാപകമാണ്.
പത്തിയൂര്‍, കരീലക്കുളങ്ങര, കണ്ടല്ലൂര്‍, കനകക്കുന്ന്, പുതുപ്പള്ളി, കൃഷ്ണപുരം ഐക്യ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളില്‍ ചില വീടുകകളും കോളനികളും കേന്ദ്രീകരിച്ച് വ്യാജമദ്യം വും കഞ്ചാവ് കച്ചവടവും സുലഭമായി ഉപഭോക്താക്കള്‍ക്ക് രാപകലില്ലാതെ കച്ചവടം നടത്തിവരുന്നു. ബിവറേജസ് ശാഖകളില്‍ നിന്നും കൊണ്ടുവരുന്ന മദ്യമെന്നാണ്. വ്യാജമദ്യവും സമാന്തര ബാറുകളിലൂടെ വിറ്റഴിക്കുന്നു. പത്തിയൂര്‍ കനാല്‍ പരിസരം, കെ.എസ്.ആര്‍.ടി.സി. ജംഗ്ഷന് വടക്കുവശമുള്ള വിജമായ കാടുമൂടി പറമ്പ്, മാടകടകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം.
ഉപയോഗം കൂടിയതോടെ പ്രദേശത്ത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. കായംകുളത്ത് പ്രാന്തപ്രദേശത്തും മദ്യവില്പന കേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കര്‍ശനമായ വാഹന പരിശോധനകൂടി നിന്നതോടെ മദ്യത്തിന്റെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഒഴുക്ക് കൂടി.
എക്‌സൈസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും കാര്യമായ പരിശോധനകള്‍ നടത്താത്തതും കച്ചവടം ഒഴുകുന്നതിന് കാരണമാകുന്നു.
പിടിക്കപ്പെടുമ്പോള്‍ കൈവശമിരിക്കുന്ന കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ കുറഞ്ഞിരുന്നാല്‍ നിയമനടപടികള്‍ ഇത്തരക്കാര്‍ക്ക് എളുപ്പത്തിന് തലയൂരാനാകുമെന്നതും തന്മൂലം ഇക്കൂട്ടര്‍ക്ക് തഴച്ചു വളരുവാനുള്ള സാഹചര്യവുമേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."