HOME
DETAILS
MAL
മഴക്കാലത്തുമുണ്ട്, കൊതിയൂറും വിഭവങ്ങള്‍
backup
July 24 2016 | 20:07 PM
നീലേശ്വരം: മഴക്കാലത്തു രുചിയൂറുന്ന വിഭവങ്ങളൊരുക്കി രാജാസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍. സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് മഴക്കാല രുചികള്‍ എന്ന പരിപാടി സംഘടിപ്പിച്ചത്. കര്‍ക്കിടക കഞ്ഞി, ഔഷധക്കഞ്ഞി, ചക്ക കൊണ്ടുള്ള വിവിധ പായസങ്ങള്‍, ചേനയില, ചേമ്പില, തമര, മുത്തിള്‍, നരിക്കരിമ്പ്, മത്തനില, തഴുതാമ, തുടങ്ങി വിവിധ ഇലക്കറികള്‍ എന്നിവയായിരുന്നു ഒരുക്കിയിരുന്നത്.
നീലേശ്വരം നഗരസഭാ ഉപാധ്യക്ഷ വി ഗൗരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി ഭരതന് അധ്യക്ഷനായി. കൗണ്‍സലര്‍ കെ.പി കരുണാകരന്, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര് വീണാറാണി, പ്രിന്‍സിപ്പാള്‍ എം.ഇ വിഷ്ണുനമ്പൂതിരി, പ്രധാനധ്യാപകന് പി നാരായണന്, കെ.വി വിജയന്, വി.ഇ അനുരാധ, പ്രോഗ്രാം ഓഫിസര്‍ രാജീവന് മടിയില്ലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."