HOME
DETAILS
MAL
വീട് കയറി ആക്രമണം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
backup
September 09 2018 | 05:09 AM
അരൂര്‍: കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതി പൊലിസ് പിടിയില്‍.
എഴുപുന്ന കളത്തില്‍ കിഴക്കേ നികര്‍ത്തില്‍ അഖില്‍ (23) ആണ് പൊലിസ് പടിയിലായത്. എഴുപുന്ന കീക്കര പടിഞ്ഞാറെ നികര്‍ത്തില്‍ ജിതിന് രാജിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കൂടെ ഉണ്ടായിരുന്ന നാലു പ്രതികള്‍ക്ക് ഹൈക്കേടതി ജാമ്യം നല്‍കിയിരുന്നെങ്കിലും അഖിലിന് ജാമ്യം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."