HOME
DETAILS
MAL
അനധികൃത കളിമണ്‍ ഖനനവും വയല്‍ നികത്തലും; പ്രതിഷേധവുമായി നെല്‍വയല്‍ സംരക്ഷണ സമിതി
backup
May 08 2017 | 22:05 PM
ഫറോക്ക്: വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലം-കുറ്റൂളങ്ങാടി ചാലിപ്പാടത്ത് അനധികൃത കളിമണ്‍ ഖനവും വയല്‍ നികത്തലും വ്യാപകം. പരിസര വാസികളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ടുള്ള ഈ പ്രവൃത്തിക്കു നേരെ അധികൃതര്‍ കണ്ണടക്കുകയാണ്. നെല്‍വയലുകളിലാണ് വ്യാപകമായ രീതിയില്‍ കളിമണ്ണെടുക്കുന്നത്. ഇതിന്റെ മറവില്‍ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുനികത്തുന്ന പ്രവൃത്തിയും നടക്കുന്നു. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കൊണ്ടുള്ള ഈ പ്രവൃത്തിയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും വാഴയുര്‍ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."