സിവില്‍ സര്‍വിസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന സബ്‌സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ സിവില്‍ സര്‍വിസ് പ്രിലിംസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ പരിശീലന ക്ലാസുകള്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കും. ആറു മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ് ബാച്ചുമാണ് ആരംഭിക്കുന്നത്. അപേക്ഷാ ഫോറം വിതരണം ഏപ്രില്‍ 17 മുതല്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 19.
പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ മെയ് 21ന് രാവിലെ 11ന് നടക്കും. പരീക്ഷാ ഫലം മെയ് 22ന് പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോറം 200- രൂപ ഫീസൊടുക്കി നേരിട്ടും ംംം.രരലസ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത 200 രൂപ ഡിഡി, രണ്ടു പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കേണ്ടതാണ്. അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സ്ഥാപനത്തിലെ മൊത്തം സീറ്റില്‍ 50 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 10 പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 04942665489.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."